BREAKING NEWS

ശബരിമലയിൽ സ്ത്രീകളെ എന്തിന് നിരോധിക്കണം?? അയ്യപ്പനെ ആരും ഛർദ്ദിച്ചതല്ല, പ്രസവിച്ചതാണ്, വിവാദ പരാമര്‍ശവുമായി എം എം മണി

· · 1 min read
Share: Copied!

ഇടുക്കി:  അയ്യപ്പനെ അവഹേളിച്ച് മുതിർന്ന സിപിഎം നേതാവ് എം എം മണി. ‘അയ്യപ്പനെ ആരും ഛർദ്ദിച്ചതല്ല, പ്രസവിച്ചതാണെന്നും’ ശബരിമലയിൽ സ്ത്രീയെ എന്തിന് നിരോധിക്കണമെന്നും എം എം മണി പറയുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാട് മാറ്റത്തിനിടെയാണ് എം. എം മണിയുടെ വാക്കുകൾ. എം. എം മണിയും മുതിർന്ന സിപിഎം നേതാക്കളും ഇതാദ്യമായല്ല ഹൈന്ദവ ആരാധനാ മൂർത്തികളെ അവഹേളിക്കുന്നത്. നേരത്തെയും വിശ്വസികളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്. യുവതിപ്രവേശനത്തിനെതിരെ നടത്തിയ നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത അമ്മമാരെ പോലും ഇവർ അവഹേളിച്ചിരുന്നു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തങ്ങൾ ഭക്തർക്കൊപ്പമാണ് എന്ന തരത്തിലുളള പ്രചാരണം സിപിഎം നടത്തുന്നുണ്ട്. മറുപുറത്ത് സ്വർണക്കൊള്ള പോലുള്ള വിഷയങ്ങളിൽ മന്ത്രിമാരെ സംരക്ഷിച്ച് വിശ്വാസികളെ കബളിപ്പിക്കുന്നുമുണ്ട്. അതിനിടെയാണ് മുൻ മന്ത്രിയും ഉന്നത സിപിഎം നേതാവുമായ മണിയുടെ വിവാദ പരാമർശം.

 

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026