വാർദ്ധക്യകാല പരിചരണത്തിനായി വൃദ്ധസദനത്തിലെ അന്തേവാസികൾ മുൻകൂറായി നൽകിയ പണവുമായി ഉടമ വിദേശത്തേക്കു മുങ്ങി… സാമ്പത്തിക പ്രതിസന്ധിമൂലം നാടുവിട്ടതാണ്… പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഉടമ ജീവൻ തോമസ്, കോഴിക്കോട് സ്വദേശി നൽകിയത് 11 ലക്ഷം രൂപ… കൃത്യമായ ഭക്ഷണവും മരുന്നുമില്ലാതെ കഴിയുന്നത് മാനസിക വെല്ലുവിളി നേരിടുന്നവരടക്കം ഏഴ് അന്തേവാസികൾ
തൊടുപുഴ: ജീവിത സായാഹ്നത്തിൽ ഒരു നേരത്തെ അന്നത്തിനും തല ചായ്ക്കാൻ ഇടത്തിനും കൂട്ടിനു കുറച്ചു സമപ്രായക്കാരേയും കിട്ടുമെന്നറിഞ്ഞാണ് തൊടുപുഴ മുതലക്കോടത്തെ സ്വകാര്യ വൃദ്ധ സദനത്തിലെ അന്തേവാസികൾ പത്ര...