BREAKING NEWS

24 മണിക്കൂറിനുള്ളിൽ ഇറാന്റെ നെഞ്ചകം തകർക്കാൻ ഇസ്രയേൽ തൊടുത്തുവിട്ടത് 1200ലധികം മിസൈലുകൾ!! ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാൽപ്പതോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ, യുഎഇയ്ക്കെതിരെ ഇറാൻ പ്രയോ​ഗിച്ചത് 137 മിസൈലുകളും 209 ഡ്രോണുകളും, ‘ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചാൽ നിങ്ങളെ ഒറ്റപ്പെടുത്തും, നിങ്ങളുടെ കണക്കു കൂട്ടലുകൾ തെറ്റുകയാണ്, അയൽക്കാരുമായല്ല നിങ്ങളുടെ യുദ്ധം’- യുഎഇ

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണത്തിൽ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇന്നും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനിൽ 1200-ലധികം മിസൈലുകൾ ഇസ്രായേൽ വ്യോമസേന വർഷിച്ചതായാണ് കണക്കുകൾ പറയുന്നത്. ടെഹ്‌റാൻ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ സൈന്യം ആക്രമണം അഴിച്ചുവിട്ടതെന്ന് ഇസ്രയേൽ അറിയിച്ചു.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഞായറാഴ്ച അതിശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നതിനും ടെഹ്‌റാനിലേക്കുള്ള പാത സുഗമമാക്കുന്നതിനുമായി വൻതോതിലുള്ള വ്യോമാക്രമണങ്ങൾ നടത്തിയതായി ഐഡിഎഫ് വെളിപ്പെടുത്തി. അതേസമയം ഇസ്രായേലിലെ സൈനിക ആസ്ഥാനവും അമേരിക്കൻ സൈനിക താവളങ്ങളും ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തിയതായി ഐഡിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാൽപ്പതോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇസ്രായേൽ വാർത്താ ഏജൻസിയായ ഹരീറ്റ്സ് റിപ്പോർട്ട് ചെയ്തു.

കൂടാതെ യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്കുനേരെ ഇറാൻ ശക്തമായ ആക്രമണങ്ങളാണ് നടത്തിയത്. ശനിയാഴ്ച ഇറാന്റെ 137 മിസൈലുകളും 209 ഡ്രോണുകളും യുഎഇക്ക് നേരെ പ്രയോഗിച്ചതായി യുഎഇയുടെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ഇതിനിടെ അയൽ രാജ്യങ്ങൾക്കെതിരേ ഇറാൻ നടത്തുന്ന ആക്രമണത്തിനെതിരേ രൂക്ഷ വിമർശനവുമായി യുഎഇ രംഗത്തെത്തി. യുദ്ധം അയൽക്കാരോടല്ലെന്നും വിവേകത്തോടെ പെരുമാറണമെന്നും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു. ‘ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചാൽ നിങ്ങളെ ഒറ്റപ്പെടുത്തും. നിങ്ങളുടെ കണക്കു കൂട്ടലുകൾ തെറ്റുകയാണ്. വിവേകത്തോടെ സാഹചര്യം കൈകാര്യംചെയ്യൂ. അയൽക്കാരുമായല്ല നിങ്ങളുടെ യുദ്ധം. അയൽക്കാരോട് ഉത്തരവാദിത്വത്തോടെ പെരുമാറണം’- അൻവർ ഗർഗാഷ് പറഞ്ഞു.

സംഘർഷം സമുദ്രമേഖലയിലേക്കും വ്യാപിച്ചതോടെ ഒമാൻ തീരത്ത് ശക്തമായ വ്യോമാക്രമണം ഉണ്ടായി. ദുക്കം തുറമുഖത്ത് രണ്ട് ഡ്രോണുകൾ പതിച്ചു. ജോലിക്കാരുടെ താമസസ്ഥലത്തായാണ് ഡ്രോണുകൾ വീണത്. ജനവാസ മേഖലയിൽ നടന്ന ആക്രമണത്തിൽ പ്രവാസിയായ ഒരു തൊഴിലാളിക്ക് പരുക്കേറ്റു. ഖസബ് തുറമുഖത്തെ എം/ടി സ്കൈ ലൈറ്റ് എന്ന ഇന്ധന ടാങ്കറിനു നേരെ ഉണ്ടായ ആക്രമണത്തിൽ നാലുപേർക്ക് പരുക്കേറ്റു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരടക്കം 20 പേരേയും ഒഴിപ്പിച്ചു.

അതേസമയം യുദ്ധം രൂക്ഷമായതോടെ മിഡിൽ ഈസ്റ്റ് മേഖലയിലെ വ്യോമഗതാഗതം താറുമാറായിരിക്കുകയാണ്. ഖത്തർ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് ഖത്തർ എയർവേയ്‌സ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. യുഎഇയിലേക്കും തിരിച്ചുമുള്ള എയർ അറേബ്യ വിമാന സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. എയർ ഇന്ത്യ ഞായറാഴ്ച 22 അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി. മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം 444-ൽ അധികം അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്ഥലത്തര്‍ക്കം പരിഹരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി, പിന്നാലെ മരത്തടികൊണ്ട് യുവാവിനെ അടിച്ചുകൊന്നു, പിടിക്കപ്പെടാതിരിക്കാന്‍ മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി, ഒരു കൂടുംബത്തിലെ അഞ്ച് പേര്‍ അറസ്റ്റില്‍

BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026