യുവതിയുടെ ഈ ആരോപണം രാഹുലിന്റെ നാളത്തെ ജാമ്യഹർജി തള്ളാൻവേണ്ടി, നടന്നത് രാഷ്ട്രീയ ഗൂഢാലോചന, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇനിയും ഇത്തരം ആരോപണങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഇത്രയും ക്രൂരമായ രീതിയിൽ പ്രതീക്ഷിച്ചില്ല!! യുവതിയെ അറിയില്ല, ഒരു പരാതിയിലെങ്കിലും ഒരു തെളിവെങ്കിലും പുറത്തുവിടാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടോ?- ഫെനി നൈനാൻ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പുതുതായി ഉയർന്നിട്ടുള്ള ലൈംഗീകാരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുലിന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാൻ. ഇന്നു നൽകിയ...











































