BREAKING NEWS

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ വജ്രായുധം പുറത്തെടുക്കാൻ പ്രതിപക്ഷം, ഇംപീച്ച് ചെയ്യാൻ നീക്കം, ആദ്യ പടിയായി ഒപ്പുശേഖരണം

· · 1 min read
Share: Copied!

ന്യൂഡൽഹി: വോട്ടുകൊള്ള ആരോപണത്തിനു പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്മെന്റ് എന്ന വജ്രായുധം പുറത്തെടുക്കാൻ പ്രതിപക്ഷ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് ‘ഇന്ത്യ’ മുന്നണിയിൽ ആലോചനകൾ തുടങ്ങിയെന്നാണ് വിവരം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ വ്യാപകമായ കൂട്ടിച്ചേർക്കലുകൾ നടന്നതായി വാർത്താസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും വാർത്താസമ്മേളനം നടത്തി.

രാജ്യത്ത് തിരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടത്തപ്പെടുന്നതെന്നും കമ്മിഷന്റെ തോളിൽ തോക്കു വച്ച് വോട്ട‌ർമാരെ ലക്ഷ്യമിട്ട് രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മുന്നറിയിപ്പ് നൽകി. ഒപ്പം വോട്ടുകൊള്ള സംബന്ധിച്ച ആരോപണത്തിൽ സത്യവാങ്മൂലം നൽകണമെന്നും അല്ലെങ്കിൽ മാപ്പ് പറയണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ പറഞ്ഞ അതേ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി നേതാവിനു ഇതു ബാധകമല്ലേയെന്നായിരുന്നു രാ​ഹുൽ ​ഗാന്ധിയുടെ ചോദ്യം.ഇതിനുപിന്നാലെയാണ് ഇംപീച്ച്മെന്റ് കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം നീക്കം ആരംഭിച്ചത്.

ഇതിന്റെ ഭാ​ഗമായി ഇന്ന് രാവിലെ ചേർന്ന യോഗത്തിലാണ് ഇംപീച്ച്മെന്റ് നോട്ടിസ് നൽകുന്നത് ഇന്ത്യ മുന്നണി ചർച്ചചെയ്തത്. നോട്ടിസ് നൽകുന്നതിനായി ഒപ്പുശേഖരണം നടത്തുകയാണ് ആദ്യകടമ്പ. പാർലമെന്റിലെ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചാൽ മാത്രമെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച്‌ ചെയ്യാൻ സാധിക്കു. എന്നാൽ ഈ വിഷയത്തിൽ ഗൗരവമേറിയ ചർച്ചകൾ പാർലമെന്റിൽ നടത്താൻ പ്രതിപക്ഷത്തിനു അവസരം ലഭിക്കും. വർഷകാല സമ്മേളനം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിനാൽതന്നെ ഈ സമ്മേളനകാലത്ത് ഇംപീച്ച്മെന്റ് നടപടി അവതരിപ്പിക്കാൻ അനുവാദം ലഭിക്കുമോ എന്നതും സംശയമാണ്. സ്പീക്കറാണ് നോട്ടിസിൽ തീരുമാനം എടുക്കേണ്ടത്.

പാസ്പോർട്ട് പുതുക്കാൻ എൻഒസി നൽകിയില്ല, അന്വേഷിച്ചപ്പോൾ കാണാതെ പോയെന്ന്, ഒന്നല്ല രണ്ടു തവണ!! പിഎച്ച്ഡി ഗവേഷണത്തിനായുള്ള NOC അപേക്ഷക്കും ഇതേ അവസ്ഥ തന്നെ- ഇത് വെറും ബ്യൂറോക്രസിക്കളിയല്ല വ്യക്തമായ ലക്ഷ്യത്തോടെയുള്ള, ക്രിമിനൽ മനസോടുകൂടിയുള്ള ഉപദ്രവം- ചീഫ് സെക്രട്ടറിക്കെതിരെ എൻ പ്രശാന്ത്

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026