BREAKING NEWS

അരയടിക്കാൻ ഇനി നട്ടംതിരിയും… ഡ്രൈ ഡേ!! തൃശ്ശൂർ- എറണാകുളം ജില്ലാ അതിർത്തികളിലെ കള്ളുഷാപ്പുകൾ ഉൾപ്പെടെയുള്ള മദ്യശാലകൾ 5 ദിവസം പ്രവർത്തിക്കില്ല, വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ 5 കി.മീര് ചുറ്റളവിൽ മദ്യവിൽപ്പനയ്ക്ക് നിരോധനം, കള്ളുഷാപ്പുകൾ തുടർച്ചയായി അടച്ചിടുന്നത് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കും, പകരം സംവിധാനം വേണം- ചെത്ത്- മദ്യവ്യവസായ കോഡിനേഷൻ കമ്മിറ്റി

· · 1 min read
Share: Copied!

മാള: തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ-എറണാകുളം ജില്ലയിലെ അതിർത്തികളിലുള്ള കള്ളുഷാപ്പുകൾ ഉൾപ്പെടെയുള്ള മദ്യശാലകൾ തുടർച്ചയായി അഞ്ചു ദിവസം പ്രവർത്തിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ മദ്യവിൽപ്പന നിരോധിക്കുന്നതിനാലാണിത്.

എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ ഒൻപതിനാണ് തിരഞ്ഞെടുപ്പ്. ഇവിടെ ഏഴിന് വൈകീട്ട് ആറ് മുതൽ വോട്ടെടുപ്പ് കഴിയുന്നതുവരെ ഡ്രൈഡേയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ 5 കി.മീ. പരിധിയിലുള്ള തൃശ്ശൂർ ജില്ലയിലെ കള്ളുഷാപ്പുകളും ബാർ ഉൾപ്പെടെയുള്ളവയും അടച്ചിടേണ്ടിവരും. 11-ന് വോട്ടെടുപ്പ് നടക്കുന്ന തൃശ്ശൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ ഒൻപതിന് വൈകീട്ട് ആറ് മുതൽ വോട്ടെടുപ്പ് കഴിയുന്നതുവരെയാണ് ഡ്രൈഡേ. ഈ ദിവസങ്ങളിൽ എറണാകുളം ജില്ലയിലെ അതിർത്തികളിലുള്ള മദ്യശാലകളും അടച്ചിടേണ്ടി വരും.

അതുപോലെ തൃശ്ശൂർ ജില്ലയിലെ 16 കള്ളുഷാപ്പുകളാണ് ഡ്രൈഡേ നിയന്ത്രണത്തിന്റെ പേരിൽ തുടർച്ചയായി അഞ്ചുദിവസം അടച്ചിടേണ്ടിവരിക. കള്ളുഷാപ്പുകൾ തുടർച്ചയായി അടച്ചിടേണ്ടിവരുന്നത് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുമെന്ന് ജില്ലാ ടോഡി ആൻഡ് അബ്കാരി മസ്ദൂർ സംഘ്, മാള റേഞ്ച് പ്രസിഡന്റ് എ.ആർ. സതീശൻ പറഞ്ഞു. തൊഴിലാളികൾക്ക് ആവശ്യമായ പകരം സംവിധാനം ഒരുക്കണമെന്ന് ചെത്ത്- മദ്യവ്യവസായ കോഡിനേഷൻ കമ്മിറ്റി (എഐടിയുസി) ജില്ലാ കൺവീനർ എ.വി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

“തല മുതിർന്ന കാർന്നോമ്മാർ അന്നേ പറഞ്ഞിരുന്നു, സാറമ്മാരേ, അടിയിൽ ചേറാണ് ഇങ്ങനെയാണ് നിർമാണമെങ്കിൽ 10 മാസം തികയ്ക്കില്ല അതിനുമുൻപ് തകരും”!! വർഷങ്ങൾക്കു മുൻപു കലുങ്കു നിർമിച്ചതു തേക്കിൻകട്ട താഴ്ത്തിയശേഷം, ദേശീയപാതയുടെ പണിക്കിടെ മണ്ണിന്റെ ലഭ്യതക്കുറവ് വന്നപ്പോൾ അഷ്ടമുടിക്കായലിൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി എടുത്ത ചെളി പാതയ്ക്കായി ഉപയോഗിച്ചു…

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026