BREAKING NEWS

അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകവേ റോഡിലേക്ക് തെറിച്ചുവീണു, പിന്നാലെയെത്തിയ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി അച്ഛന്റെ കൺമുന്നിൽ മകൾക്കു ദാരുണാന്ത്യം, അപകടം മുന്നിൽ പോയ ഓട്ടൊ പെട്ടെന്നു നിർത്തിയതിനാൽ

· · 1 min read
Share: Copied!

പാലക്കാട്: അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്തുകൂടി ബസിന്റെ ചക്രം കയറിയിറങ്ങി. പഴനിയിർപാളയം സബീർ അലി – ആയിഷ ദമ്പതികളുടെ മകൾ കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി നഫീസത് മിസ്രിയ (6) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 9.10ന് പാലക്കാട്–പൊള്ളാച്ചി പാതയിൽ കൊഴിഞ്ഞാമ്പാറ കരുവപ്പാറയിലാണ് അപകടം. മുൻപിൽപോയ ഓട്ടോ പെട്ടെന്ന് നിർത്തിയപ്പോൾ‌ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്ത സ്കൂട്ടർ ചരിയുകയായിരുന്നു. പിന്നാലെ കുട്ടി റോഡിലേക്ക് തെറിച്ചു വീണു. ഈ സ്ഥലത്ത് റോഡിനു വീതി കുറവാണ്. ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. അപകടം നടന്നതിനു 200 മീറ്റർ അകലെ കുറച്ചു നാളുകൾക്ക് മുൻപുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചിരുന്നു. ഈ ഭാഗത്ത് റോഡ് തകർന്നു കിടക്കുകയാണ്. അപകടത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു.

പാസ്പോർട്ട് പുതുക്കാൻ എൻഒസി നൽകിയില്ല, അന്വേഷിച്ചപ്പോൾ കാണാതെ പോയെന്ന്, ഒന്നല്ല രണ്ടു തവണ!! പിഎച്ച്ഡി ഗവേഷണത്തിനായുള്ള NOC അപേക്ഷക്കും ഇതേ അവസ്ഥ തന്നെ- ഇത് വെറും ബ്യൂറോക്രസിക്കളിയല്ല വ്യക്തമായ ലക്ഷ്യത്തോടെയുള്ള, ക്രിമിനൽ മനസോടുകൂടിയുള്ള ഉപദ്രവം- ചീഫ് സെക്രട്ടറിക്കെതിരെ എൻ പ്രശാന്ത്

BREAKING NEWS
കനത്ത മഴയിൽ ബസ് കാത്തുനിന്ന കോളേജ് വിദ്യാർഥിനിക്കും സുഹൃത്തിനും ലിഫ്റ്റ് വാഗ്ദാനം ചെയ്തു, സുഹൃത്ത് ഇറങ്ങിയ പിന്നാലെ കാർ നിർത്തിയ ശേഷം പെൺകുട്ടിക്കു നേരെ ലൈം​ഗികാതിക്രമം, ടിവികെ നേതാവ് അറസ്റ്റിൽ
29 Oct 2026
BREAKING NEWS
"ശങ്കരാഭരണം", 46 വർഷങ്ങൾക്ക് ശേഷം പുത്തൻ സാങ്കേതിക മികവിൽ; 4 K ദൃശ്യവിസ്മയം 7.1 സറൗണ്ട് സൗണ്ട്; റീ-റിലീസ് നവംബറിൽ
29 Oct 2026
BREAKING NEWS
കുറ്റം മറ്റൊരു വിദ്യാർഥി പെൺകുട്ടിക്കൊപ്പം പോയപ്പോൾ തുറിച്ചുനോക്കി!! പ്ലസ് വൺ വിദ്യാർഥിയെ ഏഴംഗ സംഘം മുഖത്തിടിച്ചശേഷം തറയിലിട്ട് ക്രൂരമായി മർദിച്ചു, കൈയ്ക്കു പ്ലസ്റ്ററിട്ട കുട്ടി വീട്ടിലെത്തിയപ്പോൾ പറഞ്ഞത് സൈക്കിളിൽ നിന്ന് വീണെന്ന്, മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വീട്ടുകാർ പോലീസ...
29 Oct 2026
BREAKING NEWS
മദ്യലഹരിയിൽ ഡ്യൂട്ടി; യൂണിഫോമിൽ ബോധമില്ലാതെ എക്സൈസ് ഉദ്യോഗസ്ഥൻ, ചെക്ക് പോസ്റ്റിൽ പരിശോധനയില്ല; നാട്ടുകാർ അറിയിച്ചതോടെ പൊലീസ് എത്തി
29 Oct 2026