BREAKING NEWS

എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ? എടോ അവൾക്ക് പിആർ വർക്ക് ഇല്ല, ഫാൻസ് ഇല്ല, എങ്കിലും അവൾ പോരാടും… അവളെ തെറി വിളിക്കുന്നവരുടെ ഉള്ളിൽ ഒരു കൊട്ടേഷൻ മനുഷ്യൻ ഉണ്ട്, പൾസർ സുനിയും കൂട്ടാളികളും ഉണ്ട്…ഭാ​ഗ്യലക്ഷ്മി

· · 1 min read
Share: Copied!

എത്ര പിആർ വർക്കും ഫാൻസുമുണ്ടായിട്ടും ഏട്ടന്റെ സിനിമ രക്ഷപെടുന്നില്ലല്ലോയെന്ന പരിഹാസ പോസ്റ്റുമായി ‍ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. എത്ര പണമിറക്കിയിട്ടും ‘ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ’ എന്ന് ഭാ​ഗ്യലക്ഷ്മി പരിഹസിച്ചു. അവൾക്ക് സംഭവിച്ചത് പോലെ മറ്റൊരു പെൺകുട്ടിക്കും എവിടെയും സംഭവിക്കാതിരിക്കാനാണ് അവളുടെ പോരാട്ടമെന്നും എന്നും അവളോടൊപ്പമാണെന്നും ഭാ​ഗ്യലക്ഷ്മി കുറിച്ചു.

ഭാ​ഗ്യലക്ഷ്മിയുടെ വാക്കുകൾ ചുവടെ

ഭാവനയുടെ പുതിയ സിനിമയുടെ പോസ്റ്റർ ഇട്ടിട്ട് ഭാവനയുടെ സിനിമ കാണാൻ ആരൊക്കെ പോകും എന്നൊരു പോസ്റ്റ്‌ കണ്ടു. അതിൽകൂടി റീച്ച് ഉണ്ടാക്കാൻ ഒരു ശ്രമം. ഇങ്ങനെയും ചിലർ. ഒരു കാര്യം നിങ്ങൾ മനസിലാക്കണം ഇവിടെ അവളോടൊപ്പം നിൽക്കുന്നവർ അവളൊരു നടി ആയതുകൊണ്ടല്ല ഒപ്പം നിൽക്കുന്നത്. ഒരു സ്ത്രീ ആയതുകൊണ്ടാണ്. അവൾക്ക് സംഭവിച്ചത് പോലെ മറ്റൊരു പെൺകുട്ടിക്കും എവിടെയും സംഭവിക്കാതിരിക്കാനാണ്.

ഈ 8 വർഷത്തിൽ അവളുടെ ചില സിനിമകളും ഇറങ്ങിയിരുന്നു. യാതൊരു പിആർ വർക്കും ഇല്ലാതെ ഫാൻസിന്റെ ആദരവില്ലാതെ.. അവർ എല്ലാവരും കൂടി ശ്രമിച്ചിച്ചിട്ടും, എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ? എടോ അവൾക്ക് പിആർ വർക്ക് ഇല്ല, ഫാൻസ് ഇല്ല, കാരണം അവളൊരു സാധാരണ പെൺകുട്ടിയാണ്. എങ്കിലും അവൾ പോരാടും അവൾ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങൾക്ക് വേണ്ടിയാണ്. അവളുടെ പോരാട്ടം ഒരു കരുത്താണ്. ഈ നാട്ടിലെ സ്ത്രീകൾക്ക്, പെൺ മക്കളുടെ അച്ഛന്മാർക്ക് സഹോദരന്മാർക്ക് അത്‌ ആദ്യം മനസിലാക്കുക. എന്നും എന്നും അവളോടൊപ്പം.

ഇനി ഇതിന് താഴെ വന്ന് തെറി വിളിക്കുന്നവരോട്. നിങ്ങളുടെ വീട്ടിലെ അമ്മയും പെങ്ങളും അവളോടൊപ്പം തന്നെയാണ്.”അവളെയും അവളോടൊപ്പം നിൽക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളിൽ ഒരു കൊട്ടേഷൻ മനുഷ്യൻ ഉണ്ട് പൾസർ സുനിയും കൂട്ടാളികളും ഉണ്ട് “എന്ന് സ്വയം തിരിച്ചറിയുക.

പണം തിരിച്ചു തന്നില്ലെങ്കില്‍ കൊന്നു കളയും, ബ്ലേഡ് മാഫിയയുടെ ഭീഷണിയില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍, പ്രതിശ്രുത വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു,

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026