BREAKING NEWS

വർഷങ്ങൾക്കു മുൻപ് ഗർഭനിരോധന പരസ്യങ്ങൾ ടെലിവിഷൻ–റേഡിയോയിൽ പൂർണ്ണമായും നിരോധിച്ചു!! ഇപ്പോൾ ജനസംഖ്യ റോക്കറ്റ് വേ​ഗത്തിൽ കുതിക്കുന്നു, ഗർഭനിരോധന മാർ​ഗങ്ങൾക്കുള്ള 18 ശതമാനം ജിഎസ്ടി ഉടൻ പിൻവലിക്കണം- പാക്കിസ്ഥാൻ!! തൽക്കാലം നടക്കില്ല, അടുത്ത ഫെഡറൽ ബജറ്റിൽ മാത്രവേ വിഷയം പരി​ഗണിക്കാനാവു- ഐഎംഎഫ്

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: വർഷങ്ങൾക്കു മുൻപ് ഗർഭനിരോധന പരസ്യങ്ങൾ ടെലിവിഷൻ–റേഡിയോയിൽ പൂർണ്ണമായും നിരോധിച്ച അതേ പാക്കിസ്ഥാൻ ജനസംഖ്യ വളരെ വേഗത്തിൽ വർദ്ധിക്കുന്നതിനാൽ ഗർഭനിരോധന മാർ​ഗങ്ങൾക്കുള്ള 18 ശതമാനം ജിഎസ്ടി ഉടൻ പിൻവലിക്കണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)ക്കു മുന്നിൽ. എന്നാൽ ഈ ആവശ്യം അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) തള്ളി . അടുത്ത ഫെഡറൽ ബജറ്റിൽ മാത്രമേ ഇക്കാര്യത്തിലുള്ള ഇളവുകൾ പരിശോധിക്കാൻ കഴിയൂ എന്ന് ഐഎംഎഫ് പറയുന്നു.മാത്രമല്ല നികുതി ഇളവുകൾ നടപ്പാക്കിയാൽ സംവിധാനങ്ങളെ ദുർബലപ്പെടുത്തുമെന്നുള്ള മുന്നറിയിപ്പുമുണ്ട് . സാനിറ്ററി പാഡുകൾക്കും ബേബി ഡയപ്പറുകൾക്കും നികുതി ഇളവ് നൽകണമെന്ന നിർദ്ദേശങ്ങളെയും ഐഎംഎഫ് എതിർത്തു.

അതേസമയം പാക്കിസ്ഥാൻ കടുത്ത ജനസംഖ്യാ വളർച്ച നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനങ്ങൾ. ഏകദേശം 2.55 ശതമാനം ജനസംഖ്യാ വളർച്ചാ നിരക്കാണ് രാജ്യത്തിനുള്ളത്. ഇത് പാക് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഐഎംഎഫിൽ നിന്ന് നിന്ന് വൻ തുക വായ്പ എടുത്തതിനാൽ നികുതി, ചെലവ്, വരുമാനം എന്നിവയ്ക്ക് കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തുന്ന ഐഎംഎഫ് ബെയ്ൽഔട്ട് പ്രോഗ്രാമിന് കീഴിലാണ് പാക്കിസ്ഥാൻ ഇപ്പോഴുള്ളത്. ഇതുവരെ, ഐഎംഎഫ് ഏകദേശം 3.3 ബില്യൺ ഡോളർ വിതരണം ചെയ്തിട്ടുണ്ട്. പിന്നീട് 1.2 ബില്യൺ ഡോളർ കൂടി അനുവദിച്ചിട്ടുണ്ട്.

ഇതിനിടെ, പാക്കിസ്ഥാൻ തങ്ങളുടെ ദേശീയ വിമാനക്കമ്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ സ്വകാര്യവൽക്കരണവുമായി മുന്നോട്ട് പോവുകയാണ്. ഐഎംഎഫ് വ്യവസ്ഥകൾ പാലിക്കുന്നതിനും സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാക്കിസ്ഥാൻ പരസ്യങ്ങൾ നിരോധിക്കാൻ പറഞ്ഞ കാരണങ്ങൾ ഇങ്ങനെ-

ഗർഭനിരോധന പരസ്യങ്ങൾ നൽകിയാൽ കുട്ടികൾ ലൈംഗികതയെക്കുറിച്ച് അറിയുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി രാജ്യത്ത് ഗർഭനിരോധന ഉപകരണങ്ങളുടെയും ജനനനിയന്ത്രണത്തിന്റെയും ടെലിവിഷൻ–റേഡിയോ പരസ്യങ്ങൾ പൂർണ്ണമായും നിരോധിച്ചു.

പാക്കിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (PEMRA) ‘കുട്ടികളുടെയും യുവാക്കളുടെയും നിസ്സാരവും നിർമലവുമായ മനസുകൾ സംരക്ഷിക്കാനായി’ കോൺഡം പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യരുതെന്ന് ബ്രോഡ്കാസ്റ്റർമാർക്ക് നിർദേശം നൽകി. ഇത്തരം പരസ്യങ്ങൾ കുട്ടികളിൽ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ‘കൗതുകം’ ഉണ്ടാക്കുമെന്ന് പൊതുജനം ആശങ്കപ്പെടുന്നുവെന്നുമാണ് ഉത്തരവിൽ പറയുന്നത്.

 

 

 

BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026