BREAKING NEWS

കൊല്ലം ന​ഗരത്തിൽ മാത്രം രാവിലെതന്നെ വെള്ളമടിച്ച് വാഹനമോടിച്ച 17 കെഎസ്ആർടിസി, സ്കൂൾ ബസ് ഡ്രൈവർ പോലീസ് പിടിയിൽ!! 5 പേർ സ്കൂൾ ബസ് ഡ്രൈവർമാർ, പരിശോധനാ വിവരം ഞൊടിയിടയിൽ വാട്സാപ്പ് വഴി കൈമാറി, പലരും പിടിവീഴാതിരിക്കാൻ സർവീസ് നിർത്തിവച്ചു

· · 1 min read
Share: Copied!

കൊല്ലം: ഓപ്പറേഷൻ റൈഡർ പരിശോധനയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ പോലീസ് മിന്നൽ പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവർമാർ പിടിയിൽ. കൊല്ലം നഗരത്തിൽ സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പോലീസിൻറെ മിന്നൽ പരിശോധന.

രാവിലെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും സ്കൂൾ ബസുകളിലും പോലീസ് ബ്രത്ത് അനലൈസർ ഉപയോഗിച്ചായിരുന്നു പരിശോധന. ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസുകളും അഞ്ച് സ്കൂൾ ബസുകളും കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലാളികളെ കൊണ്ട് പോകുകയായിരുന്ന ഒരു ടെമ്പോ ട്രാവലറുമാണ് പിടിച്ചെടുത്തത്.

ഇന്ന് രാവിലെ 6.30 മുതൽ 8.30 വരെയുള്ള രണ്ട് മണിക്കൂറിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണിൻറെ നിർദേശാനുസരണമായിരുന്നു പരിശോധന. കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും നഗരത്തിലെ സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോയ മൂന്നു ബസുകളും കോളേജുകളിലെക്ക് കുട്ടികളെ കൊണ്ടുപോയ രണ്ടു ബസുകളും വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുകയായിരുന്ന 10 ബസുകളുമാണ് പരിശോധനയിൽ പിടിച്ചെടുത്തത്.

അതേസമയം കൊല്ലം ചിന്നക്കട, താലുക്ക് ജംഗ്ഷൻ, അയത്തിൽ, കല്ലുന്താഴം എന്നീ നാല് സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കൊല്ലം എസിപി എസ്. ഷെരീഫിൻറെ നേതൃത്വത്തിൽ കൊല്ലം വെസ്റ് സിഐ ഫയാസ്, ഈസ്റ് എസ്ഐ വിപിൻ, കിളികൊള്ളൂർ എസ്. ഐ ശ്രീജിത്ത്, ഇരവിപുരം എസ്.ഐ ജയേഷ് , ജൂനിയർ എസ്.ഐ. സബിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയുടെ വിവരം ഡ്രൈവർമാർ വാട്സാപ്പ് ഗ്രൂപ്പ് വഴി കൈമാറിയതിനാൽ ചില ബസുകൾ വഴിയിൽ സർവീസ് നിർത്തിവെച്ചതായും പരാതി ഉയർന്നു.

മുൻകൂർ ജാമ്യ ഹർജി ഇന്ന് പരി​ഗണിക്കാനിരിക്കെ വേടനെതിരെ വീണ്ടും ലൈം​ഗിക പരാതികൾ!! രണ്ട് യുവതികൾ പരാതിയുമായി മുഖ്യമന്ത്രിയെ കാണാൻ സമയം തേടി!!

 

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026