“പുലർച്ചെ വീട്ടിൽനിന്നിറങ്ങണം… വീടുകയറുന്ന തിരക്കിനിടയ്ക്ക് ഭക്ഷണം മറക്കും… എന്നിട്ട് രാത്രി സ്വന്തം വീട്ടിലെത്തിയാലോ, അവിടെ അടുക്കളയിൽ കിടപ്പുണ്ട് ബാക്കി ജോലി….കളക്ടർമാർക്ക് മീഡിയയുടെ മുന്നിൽപ്പോയി എണ്ണം തികച്ചൂന്ന് പറഞ്ഞാ മതി… കളക്ടറോട് ഞങ്ങളുമായി ഓൺലൈൻ മീറ്റിങ് നടത്താൻ പറ, ഞങ്ങള് പറയാം കാര്യങ്ങൾ”… ബിഎൽഒമാർ
കോഴിക്കോട്: എസ്ഐആറിന്റെ പേരിലുള്ള കടുത്ത ജോലി സമ്മർദത്തെ തുടർന്ന് അനീഷ് ജോർജ് ജീവനൊടുക്കിയതിനു പിന്നാലെ സംസ്ഥാനത്ത് ഇന്ന് ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണ് ബിഎൽഒമാർ. അമിത ടാർഗറ്റ് നൽകുന്നതിനാൽ...












































