കോട്ടയം: കാസ ആർഎസ്എസിന്റെ മറ്റൊരു മുഖമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കാസ ക്രിസ്ത്യാനികൾക്ക് ഇടയിലുള്ള വർഗീയ പ്രസ്ഥാനമാണ്, മുസ്‌ലിം വിരുദ്ധതയാണ് ഇതിന്റെ മുഖമുദ്രയെന്നും എംവി ഗോവിന്ദൻ കോട്ടയത്ത് പറഞ്ഞു.
കാനഡയെ നയിക്കാൻ മാർക്ക് കാർണിക്കൊപ്പം ഇന്ത്യൻ വംശജരായ രണ്ട് വനിതകൾകൂടി
ക്രിസ്ത്യാനികൾക്കിടയിലാണ് കാസ പ്രവർത്തിക്കുന്നത്. ഇതിന്റെ പിന്നിൽ ആർഎസ്എസ് ആണെന്നും ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസ് പറയുന്ന വാദമാണ് ജമാത്തെ ഇസ്‌ലാമി പറയുന്നത്. ഒരുവശത്ത് ഭൂരിപക്ഷ വർഗീയതയും മറുവശത്ത് ന്യൂനപക്ഷ വർഗീയതയുമാണ്. ഇത് രണ്ടുംകൂടി ഇടത് മുന്നണിയെ പരാജയപ്പെടുത്താനാണ് നീക്കം. ഇവർ എല്ലാം എതിർത്തിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.