കണ്ണൂർ: സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആന്റോ ആന്റണി എം പി. വെള്ളാപ്പളളി നടേശൻ ബി.ജെ.പി.യുടെയും, സി.പി.ഐ.എമ്മിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ വളരെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ പ്രവർത്തനം ശക്തമായി തുടരട്ടെ. കോൺഗ്രസിന് ഉപദേശം നൽകാൻ സമയം എടുക്കേണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു.ഫേസ്ബുക് പോസ്റ്റിലാണ് വിമർശനം.
സണ്ണി ജോസഫ് വളരെ മാന്യനായ പൊതുപ്രവർത്തകൻ ആണ്. 24 വർഷങ്ങൾക്ക് മുൻപ് അദ്ദേഹം കണ്ണൂരിലും ഞാൻ കോട്ടയത്തും ഡി.സി.സി പ്രസിഡന്റ് ആകുന്നത് ഒരുമിച്ചാണ്. പതിറ്റാണ്ടുകൾ നീണ്ടു നിന്ന രാഷ്ട്രീയ പ്രവർത്തനത്തിന് ഒടുവിലാണ് അദ്ദേഹം ഡി.സി.സി പ്രസിഡന്റ് ആയത്. ഒരു ജനപ്രതിനിധി ആകാനുള്ള എല്ലാ അർഹതയും ഉണ്ടായിട്ടും 40 വർഷം അതിനുവേണ്ടി അദ്ദേഹം കാത്തിരിക്കേണ്ടിവന്നു.
അർഹതയില്ലാതിരുന്നിട്ടും അത്യുന്നതമായ പദവികൾ ലഭിച്ചിട്ടും അധികാരത്തിന്റെ ആർത്തിമൂത്ത് കോൺഗ്രസിനെ തകർക്കാനും, പിളർത്താനുമൊക്കെ ശ്രമിച്ച നേതാക്കൾ ഉള്ള പാർട്ടിയിലാണ് സണ്ണി ഇത്ര സമ്യമനത്തോടെ നിലപാട് സ്വീകരിച്ചത്. അത്രയും രാഷ്ട്രീയ മാന്യതയുള്ള സണ്ണി ജോസഫിനെയാണ് ഒരു മാന്യതയുമില്ലാതെ വെള്ളാപ്പള്ളി നടേശൻ ആക്രമിക്കുന്നത്.
അങ്ങനെ സണ്ണി ജോസഫിനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാൻ വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തോടൊപ്പം നിൽക്കുംമെന്നും ഫേസ്ബുക്കിൽ കുറിച്ചു.