ആലപ്പുഴ: സഹപാഠിയായ 16കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. ആലപ്പുഴയിലാണ് സംഭവം. എഎൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് പിടിയിലായത്. അസൈൻമെന്‍റ് എഴുതാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശങ്കർ 16കാരിയെ വീട്ടിലെത്തിക്കുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി 18കാരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എയർ ഗൺ ചൂണ്ടി സഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനും മർദ്ദിച്ചതിനും ഇയാൾക്കെതിരെ മാസങ്ങൾക്ക് മുൻപ് കേസുണ്ട്. അന്ന് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.
 
			




































 
                                


 
							






