മുൻ മുഖ്യമന്ത്രിയും മുതിർന്ന വിപ്ലവ നേതാവും സമര നായകനുമായ വിഎസ് അച്യുതാനന്ദന്റെ മരണത്തിൽ അവഹേളിക്കുന്ന പോസ്റ്റിട്ട് അധ്യാപകൻ. പട്ടികൾ ചത്താൽ ഞാൻ സ്റ്റാറ്റസ് ഇടാറില്ല എന്നാണു അനൂപ് അധ്യാപകന്റെ വാട്സാപ്പ് സ്റ്റാറ്റസ്. ഇതു പങ്കുവച്ചുകൊണ്ടാണ് സർക്കാർ സർവീസിലിരിക്കുന്ന ഇയാൾക്കെതിരെ അഡ്വ. സുഭാഷ് ചന്ദ്രൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഇയാളുടെ ഫോൺ നമ്പർ അടക്കം ഫേസ് ബുക്കിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. വെറുപ്പ് മലയാളി മനസുകളെ എത്രമാത്രം കീഴ്പ്പെടുത്തുന്നു എന്നതിന് നിമിഷ കേസിനു ശേഷം മറ്റൊരുദാഹരണം. എന്ന കുറിപ്പോടെയാണ് പോസ്റ്റ്. കൂടാതെ വിദ്യാഭ്യാസ മന്ത്രിക്കും വിവിധ മാധ്യമങ്ങൾക്കും ഈ സ്റ്റാറ്റസ് ടാഗ് ചെയ്തിട്ടുണ്ട്.
അതേസമയം ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകനെന്നാണ് കമെന്റുകളിൽ നിന്ന് ലഭിക്കുന്ന സൂചന. ഒരാളിട്ട കമെന്റ് ഇങ്ങനെ ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകൻ അനൂപിന്റെ സ്റ്റാറ്റസ്… ഇവനാണ് ജൂലൈ 9 ലെ പണിമുടക്കിനു പാന്റ് ഊരി കാണിച്ച മഹാൻ.. എന്നിട്ട് അവനെ സമരാനുകൂലികൾ അടിച്ചു എന്ന് പറഞ്ഞ് കള്ള കേസ് നൽകി. ഇവനെതിരെ അധ്യാപകർ, PTA, വിദ്യാർത്ഥികൾ, രക്ഷകർത്താകൾ തുടങ്ങിയവർ നിരവധി പരാതികൾ പല പ്രശ്നങ്ങളിൽ കൊടുത്തിട്ടുണ്ട്. ഈ —നെ അദ്ധ്യാപകനായി തുടരാൻ യോഗ്യനാണോ?…
അഡ്വ. സുഭാഷ് ചന്ദ്രന്റെ പോസ്റ്റിങ്ങനെ-
വെറുപ്പ് മലയാളി മനസുകളെ എത്രമാത്രം കീഴ്പ്പെടുത്തുന്നു എന്നതിന് നിമിഷ കേസിനു ശേഷം മറ്റൊരുദാഹരണം.
കേരളത്തിന്റെ സമരനായകൻ, മുൻ മുഖ്യമന്ത്രി സ. വി എസ്സിന്റെ മരണത്തോട് പ്രതികരിച്ചുകൊണ്ട് അനൂപ് എന്ന ഒരു സർക്കാർ അദ്ധ്യാപകന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ്.
ഇവരാണോ നമ്മുടെ കുഞ്ഞുങ്ങൾക്ക് അക്ഷരം പകർന്നു നൽകുന്നത്?
മാതൃകപരമായ നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം
അതേസമയം നിരവധി പേരാണ് ഇതിനെതിരെ കമെന്റ് ഇട്ടിരിക്കുന്നത്. ‘മരിച്ച് കിടക്കുമ്പോഴും ഇവനെയൊക്കെ അസ്വസ്ഥപ്പെടുത്താൻ കരുത്തുള്ള വിപ്ലവതാരകമാണ് വിഎസ്., V Sivankutty സഖാവേ.. അക്ഷരം പഠിപ്പിക്കാൻ യോഗ്യത ഇല്ലാത്തവരെ സർവീസിൽ ഇരുത്തരുത്, ഇതിനൊന്നും ന്യായീകരിക്കാൻ സാധിക്കില്ല…തെമ്മാടിത്തരം എന്നല്ലാതെ വേറെ എന്ത് പറയാൻ… കേസ് എടുത്തു അകത്താക്കണം.’