BREAKING NEWS

റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ചുവടുവച്ച് ബീറ്റാ ഗ്രൂപ്പ്; ആന്റാ ബിൽഡേഴ്‌സുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ചു

· · 1 min read
Share: Copied!

തിരുവനന്തപുരം: കമ്മോഡിറ്റികൾ, ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ആഗോള സാന്നിധ്യമുള്ള തിരുവനന്തപുരം ആസ്ഥാനമായ ബീറ്റാ ഗ്രൂപ്പ്, ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ചുവടുവെക്കുന്നു. കേരളത്തിലെ പ്രമുഖ നിർമ്മാണ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ആന്റാ ബിൽഡേഴ്‌സുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ചു. വരും വർഷങ്ങളിൽ 500 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ളതാണ് ഈ സഹകരണ കരാർ. കരാറിന്റെ ഭാഗമായി, ബീറ്റാ ഗ്രൂപ്പിനെ ആന്റാ ബിൽഡേഴ്‌സിന്റെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തും.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ, ബീറ്റാ ഗ്രൂപ്പ് ഡയറക്ടർ രാജ്നാരായണ പിള്ളയും അൻ്റാ ബിൽഡേഴ്‌സ് മാനേജിംഗ് ഡയറക്ടർ മിഥുൻ കുരുവിള കുര്യനും, കിർലോസ്കർ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് വർഗ്ഗീസിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഈ പങ്കാളിത്തത്തിലൂടെ, അഞ്ച് പ്രധാന തന്ത്രപരമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സംയുക്ത കർമ്മപദ്ധതിക്ക് രൂപം നൽകും.

• സംയുക്ത മൂലധന സമാഹരണം: റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങൾക്കും തന്ത്രപരമായ പങ്കാളിത്തത്തിനുമായി 500 കോടി രൂപ സമാഹരിക്കുക.
• അഖിലേന്ത്യാ തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കൽ: കേരളത്തിന് പുറമെ ബെംഗളൂരു, ഹൈദരാബാദ്, പൂനെ, മുംബൈ, ഗുരുഗ്രാം തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക.

• സാങ്കേതിക മുന്നേറ്റം: അത്യാധുനിക നിർമ്മാണ സാങ്കേതിക വിദ്യകളും സുസ്ഥിര നിർമ്മാണ രീതികളും അവലംബിക്കുക.
• അടിസ്ഥാന സൗകര്യ വികസനം: വലിയ തോതിലുള്ളതും ഉയർന്ന മൂല്യമുള്ളതുമായ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കാനുള്ള ശേഷി വർദ്ധിപ്പിക്കുക.
• സ്മാർട്ട് & ഗ്രീൻ ഇന്നൊവേഷനുകൾ: സ്മാർട്ട് സിറ്റി വികസനത്തിലും ഗ്രീൻ ബിൽഡിംഗ് ഡിസൈനുകളിലും നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക.

ഞങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോ ഭാവിക്ക് അനുയോജ്യമായ വ്യവസായങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് ബീറ്റാ ഗ്രൂപ്പ് ചെയർമാൻ രാജ്‌മോഹൻ പിള്ള പറഞ്ഞു. അൻ്റാ ബിൽഡേഴ്‌സിന്റെ പ്രാദേശിക വിപണിയിലെ ശക്തിയും ഞങ്ങളുടെ ആഗോള കാഴ്ചപ്പാടും ചേരുമ്പോൾ, സുസ്ഥിരതയ്ക്ക് ഊന്നൽ നൽകി നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ പങ്കാളിത്തം വഴി കേരളത്തിന് പുറത്ത് ബെംഗളൂരു, ഹൈദരാബാദ്, പൂനെ, മുംബൈ, ഗുരുഗ്രാം തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരവികസനത്തിലെ പുതിയ പ്രവണതകൾക്ക് അനുസൃതമായി, നൂതന നിർമ്മാണ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും സ്മാർട്ട്, ഹരിത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഇരു കൂട്ടരും ഊന്നൽ നൽകും.

വളർച്ചയുടെയും നൂതനത്വത്തിന്റെയും പുതിയ മാനങ്ങൾ തുറക്കുന്ന ഒരു നാഴികക്കല്ലായി ഈ പങ്കാളിത്തം മാറുമെന്ന് അൻ്റാ ബിൽഡേഴ്‌സ് മാനേജിംഗ് ഡയറക്ടർ മിഥുൻ കുരുവിള കുര്യൻ അഭിപ്രായപ്പെട്ടു. കരാർ ഒപ്പിടുന്ന ചടങ്ങിൽ, ബീറ്റാ ഗ്രൂപ്പ് ചെയർമാൻ രാജ്‌മോഹൻ പിള്ള, ക്ലയിൻ്റ് അസോസിയേറ്റ്സിലെ മധു കുമാർ എന്നിവരും ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

BREAKING NEWS
എന്നെയും എന്റെ സുഹൃത്തുക്കളെയും പോലുള്ള വിദ്യാർഥികൾക്കെതിരെ നിങ്ങൾ പടച്ചുവിടുന്ന നുണകളെയും വിദ്വേഷത്തെയും കുറിച്ച് എന്താണ് പറയാനുള്ളത്?? നിങ്ങളുടെ ഈ യുഡിഎസ്എഫ്-എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് നാടകങ്ങൾ എനിക്ക് വിഷയമേയല്ല, നിങ്ങൾക്ക് ഒരേസമയം മർദകനും മർദിതനും ആകാൻ കഴിയില്ല, പി എസ് സഞ്ജീവിനെതിരെ അലൻ ഷുഹൈബ്
31 Oct 2026
BREAKING NEWS
"അത് വക്കീൽ നോക്കിക്കോളും", വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ചത് പ്ലസ് ടു വിദ്യാര്‍ത്ഥി, എഫ്ഐആറില്‍ പ്രതിയെ മാറ്റി 30കാരനാക്കി പൊലീസ്, ആരോപണവുമായി കുടുംബം
31 Oct 2026
BREAKING NEWS
ചെറിയൊരു ബോട്ടിലെത്തിയ അക്രമികൾ എം.ടി. ലൂയിസ് 1-ന്റെ പുറംഭാഗത്ത് രണ്ട് ലിംപെറ്റ് മൈനുകൾ ഘടിപ്പിച്ചശേഷം കടന്നുകളഞ്ഞു!! ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആദ്യമായി ലിംപെറ്റ് മൈനുകൾ ഉപയോ​ഗിച്ച് ഇറാൻ, കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിത്തം, ആക്രമിക്കപ്പെട്ട കപ്പലിൽ 27 ഇന്ത്യക്കാർ, എല്ലാവരും സുര...
31 Oct 2026
BREAKING NEWS
അവനെ ചോറൂട്ടിക്കൊണ്ട് മുറ്റത്തുകൂടി അമ്മയും അമ്മമ്മയും പിറകെയുണ്ടായിരുന്നു, ഒന്നു കണ്ണുതെറ്റിയപ്പോൾ കുഞ്ഞു വീണത് വീട്ടുമുറ്റത്തെ പൊക്കംകുറഞ്ഞ ആൾമറയുള്ള കിണറ്റിൽ, കുഞ്ഞിനെ പറമ്പിലൊക്കെ തിരിഞ്ഞെങ്കിലും കണ്ടെത്താനായില്ല, ഒടുവിൽ കിണറ്റിൽ കുഞ്ഞിന്റെ ചെരുപ്പുകണ്ട് എടുത്തുചാടി അമ്മമ്മ കൊച്ചുമകനെ വാരിയെട...
31 Oct 2026