തിരുവനന്തപുരം: ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കോഴിക്കോട് സ്വദേശി ദീപക്കിനെതിരെ വിവാദ കുറിപ്പ് പങ്ക് വച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ. ദീപക് ആത്മഹത്യ ചെയ്തത് നന്നായിയെന്നും കുറെക്കാലമായി പീഡിപ്പിക്കപ്പെടുന്നവരല്ലേ ആത്മഹത്യ ചെയ്യുന്നത് ഇനി തിരിച്ചാകട്ടെ എന്നുമാണ് ശ്രീലക്ഷ്മി കുറിച്ചത്. നന്നായി… കുറേക്കാലമായിട്ട് പീഡിപ്പിക്കപെടുന്നവരല്ലേ ആത്മഹത്യ ചെയ്യുന്നത്. ഇനി തിരിച്ച് ആകട്ടെ. ഈ മരണത്തിലൂടെയെങ്കിലും ബസിൽ ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്ക് നീതി കിട്ടട്ടെ.
ആരെങ്കിലും ആത്മഹത്യ ചെയ്യുമെന്ന് കരുതി നിങ്ങൾക്ക് നേരെ നടക്കുന്ന ചൂഷണം മൊബൈലിൽ പകർത്തുന്നത് നിർത്താതെ ഇരിക്കുക.ഇനി എങ്കിലും ബസിൽ കയ്യും കാലും മുതുകും കൊണ്ട് ആക്രമിക്കാൻ വരുന്ന ആളുകൾ ഒന്ന് കൈയ്യും കാലും അടക്കി വെക്കുക. സന്തോഷം… സന്തോഷം എന്നായിരുന്നു ആദ്യം പങ്കുവെച്ച കുറിപ്പ്. പ്രതിഷേധം ശക്തമായപ്പോൾ ഈ കുറിപ്പ് നീക്കം ചെയ്യപ്പെട്ടു. ശേഷം മറ്റൊരു പോസ്റ്റുമായി ശ്രീലക്ഷ്മി എത്തി. നമ്മുടെ നാടിന്റെ ഒരു ഗതികേട് നോക്കണം. ലൈംഗിക അതിക്രമങ്ങൾക്ക്… അത് നേരിടുന്ന ആളുകൾ ആ സമയത്ത് തെളിവും ഉണ്ടാക്കി വെക്കണം. അല്ലെങ്കിൽ കിടന്ന് കൊടുത്തു എഞ്ചോയ് ചെയ്തില്ലേ എന്നൊക്കെ ഉള്ള കമന്റുൾ നേരിടേണ്ടി വരും.
അയാൾ തെറ്റ് ചെയ്തില്ലെന്ന് എന്ത് ഉറപ്പാണ് നിങ്ങൾക്ക് ഉള്ളത്?. എനിക്ക് ആ വീഡിയോ കണ്ട മാത്രയിൽ തന്നെ മനസിലായി അയാൾ വൃത്തികെട്ടവനാണെന്ന്. ഇല്ലെങ്കിൽ ഒരിക്കലും അവളുടെ ശരീരത്ത് സ്പർശിക്കില്ലായിരുന്നു. ഇത് കറക്ട് അവളുടെ ബ്രെസ്റ്റിൽ തന്നെയാണ് അയാൾ മുതുക് ഇട്ട് സ്പർശിക്കുന്നത്. പ്രതികരിക്കുന്ന പെൺകുട്ടികളെ കേസ് കൊടുത്ത് ഒതുക്കാൻ നോക്കുന്നത് ഇനി പെൺകുട്ടികൾ പ്രതികരിക്കാതെ ഇരിക്കാൻ വേണ്ടിയാണ്. എങ്കിൽ മാത്രമേ ഇവന്മാർക്ക് ഇതുപോലെ അതിക്രമം ചെയ്യാൻ കഴിയൂ. അതുകൊണ്ട് ഒരിക്കലും ആ പെൺകുട്ടിക്ക് എതിരെ കേസ് എടുക്കരുത് എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എന്നായിരുന്നു ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ്.















































