BREAKING NEWS

വെള്ളാപ്പള്ളിക്ക് ഊളംപാറയിലും കുതിരവട്ടത്തും കൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാത്ത വര്‍ഗീയ ഭ്രാന്ത്, ഹെവി ഡോസ് മരുന്നു കൊടുത്താലും വട്ട് മാറില്ല, ഈ മുതലിനെ എത്രയും വേഗം ക്വാറന്റൈന്‍ ചെയ്യണം, ഈവക സാംസ്കാരിക മാലിന്യകൂമ്പാരത്തിന്റെ ഉത്തരവാദി പിണറായി സര്‍ക്കാര്‍- ജിന്റോ ജോണ്‍

· · 1 min read
Share: Copied!

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ആക്ഷേപിച്ച  എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അതേഭാഷയിൽ മറുപടിയുമായി കോൺഗ്രസ് നേതാവും എറണാകുളം ജില്ല പഞ്ചായത്ത് അംഗവുമായ ഡോ.ജിന്റോ ജോൺ. ഊളംപാറയിലും കുതിരവട്ടത്തും കുസുമഗിരിയിലും കൊണ്ടുപോയി ഷോക്കടിപ്പിച്ചാലും ഹെവി ഡോസ് മരുന്നു കൊടുത്താലും വട്ട് മാറാൻ ഇടയില്ലാത്ത വർഗീയ ഭ്രാന്തനായ വെള്ളാപ്പള്ളിയെ ചങ്ങലയഴിച്ച് വിട്ടിരിക്കുന്ന പിണറായി സർക്കാരാണ് ഈവക സാംസ്കാരിക മാലിന്യകൂമ്പാരത്തിന്റെ ഉത്തരവാദിയെന്ന് ജിന്റോ ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സാമൂഹ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഈ മുതലിനെ എത്രയും വേഗം ക്വാറന്റൈൻ ചെയ്യണം. കേരളത്തിലെ നായാടി മുതൽ നസ്രാണി വരെയുള്ള മുഴുവനാളുകളും ഒന്നിച്ചു നിന്ന് ആ ചങ്ങല കുരുക്കണമെന്നും ജിന്റോ പറഞ്ഞു. ഗുരുദേവ ദർശനങ്ങളുടെ തെളിച്ചത്തിൽ ജീവിക്കുന്ന യഥാർത്ഥ ശ്രീനാരായണീയർ ഒരു കണ്ണാടി കൊണ്ടുപോയി ഈ വർഗ്ഗീയവാദിയുടെ മുന്നിൽ വച്ചു കൊടുത്താൽ കാലിക നവോത്ഥാനവുമാകുമെന്നും ജിന്റോ ജോണ്‍ പറഞ്ഞു.

വി ഡി സതീശൻ ഈഴവ വിരോധിയാണെന്നും അയാൾക്ക് വട്ടാണ്, ഊളമ്പാറയിൽ ചികിത്സക്ക് അയക്കണമെന്നുമാണ് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്. മുസ്‍ലിം ലീഗിന്റെ നാവാണ് വി.ഡി സതീൻ. ലീഗിന്റെ വാക്കുകളാണ് സതീശനിലൂടെ പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവുനയമാണ് സതീശൻ സ്വീകരിക്കുന്നത്. വർഗീയവാദികൾക്ക് കുടപിടിച്ച് അവരുടെ തണലിൽ നിൽക്കുന്ന സതീശൻ രാഷ്​ട്രീയമര്യാദ കാണിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും തമ്മിലടിപ്പിച്ചത് യു.ഡി.എഫ് ആണെന്നും എന്നാൽ ഇനി എൻ.എസ് എസുമായി കലഹത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മറിച്ച് എൻ.എസ്.എസുമായി സമരസപ്പെട്ട് മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

 

BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026