പട്‌ന: പൊലീസ് കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്തിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ ബങ്കട ജാഗിര്‍ദാരി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.
പൊലീസും നാട്ടുകാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി താഴെയിറങ്ങാന്‍ തയാറായില്ല. ഇതോടെ കസ്റ്റഡിയിലെടുത്ത യുവാവിനെ സ്ഥലത്തെത്തിക്കുകയും യുവതിയെ അനുനയിപ്പിച്ച് ടവറില്‍ നിന്നും താഴെയിറക്കുകയുമായിരുന്നു.
വ്യാഴാഴ്ച രാത്രി യുവതിയെ കാണാതായതായി കുടുംബം നൽകിയ പരാതിയിലാണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്ന് യുവതി വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ഭീഷണി മുഴക്കി ടവറിന് മുകളിൽ കയറിയത്.
















































