BREAKING NEWS

വിജയ് രണ്ടിടങ്ങളിൽ മത്സരിക്കും; 29 വയസ്സു കഴിഞ്ഞിട്ടും ജോലി ഇല്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകുമെന്ന് വാ​ഗ്ദാനം

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. ടിവികെയുടെ 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 29 വയസ്സു കഴിഞ്ഞിട്ടും ജോലി ഇല്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകുമെന്ന് വിജയ് പറഞ്ഞു. വിജയ് മത്സരിക്കുന്നതിനാൽ ശ്രദ്ധാകേന്ദ്രമായ പെരമ്പൂരിൽ ഡിഎംകെ തന്നെ മത്സരത്തിനിറങ്ങിയത് ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. തൊട്ടടുത്ത മണ്ഡലമായ കൊളത്തൂരിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമുണ്ട്. ഇന്നു വൈകിട്ട് 5നു ഡിഎംകെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കും.

തേനിയിലെ ആണ്ടിപ്പെട്ടി മണ്ഡലത്തിൽ സഹോദരങ്ങൾ തമ്മിലാണു മത്സരം. ഡിഎംെകക്കു വേണ്ടി ആർ.മഹാരാജനും അണ്ണാഡിഎംകെക്കു വേണ്ടി എ.ലോകിരാജനും ഇറങ്ങും. മന്ത്രി ദുരൈമുരുകനാണ് (87) ഡിഎംകെ പ്രഖ്യാപിച്ച പട്ടികയിൽ ഏറ്റവും കൂടുതൽ പ്രായമുള്ള സ്ഥാനാർഥി. ഡോ.കോകിലാമണി (26)യാണു പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ.

അണ്ണാഡിഎംകെ വിട്ടെത്തിയ ഒ.പനീർസെൽവത്തിനു തന്റെ സിറ്റിങ് സീറ്റായ ബോഡിനായ്ക്കന്നൂർ തന്നെയാണ് ഇത്തവണയും തട്ടകം. മന്ത്രി ഐ.പെരിയസാമിയും (ആത്തൂർ) മകനായ ഐ.പി.സെന്തിൽ കുമാറും (ഡിണ്ടിഗൽ) മത്സരിക്കും. താംബരത്തിൽ പ്രമുഖ ഗൈനക്കോളജിസ്റ്റായ ആർ.എസ്.കൃതികാ ദേവിയാണു ഡിഎംകെ സ്ഥാനാർഥി. ബിജെപി നേതാവ് ഖുഷ്ബുവിന്റെ ഭർത്താവും സംവിധായകനും നടനുമായ സി.സുന്ദർ എൻഡിഎക്കു വേണ്ടി പുതിയ നീതി കക്ഷി സ്ഥാനാർഥിയായി മധുര സെൻട്രലിൽ മന്ത്രി പി.ടി.ആറിനെതിരെ മത്സരിക്കും.

ശ്രീലങ്കയ്ക്ക് അടിയന്തര സഹായവുമായ് ഇന്ത്യ; 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിലേയ്ക്ക്; ‘ചോദിച്ച ഉടനെ തന്നെയുള്ള അതിവേഗ പിന്തുണയ്ക്ക് നന്ദിയുണ്ട്‘- പ്രസിഡന്റ് അനുര കുമാര ദിസനായകെ

BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
31 Oct 2026