BREAKING NEWS

കള്ളക്കേസില്‍ കുടുക്കി കാമുകനെ ജയിലിലടച്ച് കുടുംബം, മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതിയുടെ സാഹസികത, മറ്റൊരു വഴിയുമില്ലാതെ കാമുകനെ വിട്ടയച്ച് പൊലീസ്

· · 1 min read
Share: Copied!

പട്‌ന:  പൊലീസ് കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്തിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ ബങ്കട ജാഗിര്‍ദാരി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.

പൊലീസും നാട്ടുകാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി താഴെയിറങ്ങാന്‍ തയാറായില്ല. ഇതോടെ കസ്റ്റഡിയിലെടുത്ത യുവാവിനെ സ്ഥലത്തെത്തിക്കുകയും യുവതിയെ അനുനയിപ്പിച്ച് ടവറില്‍ നിന്നും താഴെയിറക്കുകയുമായിരുന്നു.

വ്യാഴാഴ്ച രാത്രി യുവതിയെ കാണാതായതായി കുടുംബം നൽകിയ പരാതിയിലാണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്ന് യുവതി വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ഭീഷണി മുഴക്കി ടവറിന് മുകളിൽ കയറിയത്.

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026
BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026