BREAKING NEWS

അയ്യേ.. ചമ്മിപ്പോയേ… റോഡ് ഷോയ്ക്കിടെ കൈവീശി കാണിച്ച് മന്ത്രി മുഹമ്മദ് റിയാസ്, കൂവിയോടിച്ച് സമരം നടത്തുന്ന നഴ്സുമാര്‍

· · 1 min read
Share: Copied!

കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെ കൂക്കി വിളിച്ച് നഴ്‌സുമാര്‍. മലാപ്പറമ്പ്-മാനാഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്ത ശേഷം സംഘടിപ്പിച്ച റോഡ് ഷോ കളക്ടേറ്റിന് മുന്നിലൂടെ പോകുമ്പോഴായിരുന്നു സമരം ചെയ്യുന്ന നഴ്‌സുമാര്‍ കൂക്കി വിളിച്ചത്.

എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രനും മേയര്‍ ഒ സദാശിവനും റോഡ് ഷോയില്‍ ഉണ്ടായിരുന്നു. റോഡ് ഷോ കടന്നുപോകുമ്പോള്‍ മന്ത്രി സമരക്കാരെ അഭിവാദ്യം ചെയ്ത് കൈവീശി കാണിച്ചിരുന്നു. അപ്പോഴാണ് കൂക്കിവിളിയുണ്ടായത്. എന്നാല്‍ മന്ത്രി ഗൗനിക്കാതെ റോഡ് ഷോ തുടര്‍ന്നു. മിനിമം വേതനം 40,000 ആക്കാമെന്ന ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കാന്‍ തയ്യാറാകാത്ത സ്വകാര്യ ആശുപത്രികള്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് നഴ്‌സിംഗ് സംഘടനകളുടെ തീരുമാനം.

അതിന്റെ ഭാഗമായാണ് കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ അഞ്ഞൂറോളം നഴ്‌സുമാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ഇതോടെ മലബാര്‍ മേഖലയില്‍ ഭൂരിഭാഗം ആശുപത്രികളുടേയും പ്രവര്‍ത്തനം അവതാളത്തിലായി.

 

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026
BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026