BREAKING NEWS

ചോദ്യങ്ങൾക്ക് മറുപടിയില്ല; ഒരു വിഭാഗം മാധ്യമപ്രവർത്തകർക്ക് മാത്രം മറുപടി ; പിണറായി വിജയനെതിരെ മാധ്യമപ്രവർത്തകർ

· · 1 min read
Share: Copied!

കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഒരു വിഭാഗം മാധ്യമപ്രവർത്തകർക്ക് മാത്രം മറുപടി നൽകിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം. കൈരളിയിലേയും ദേശാഭിമാനിയിലേയും മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകുന്നതെന്നും ഇത് മോശമാണ് എന്നും വാർത്താസമ്മേളനം അവസാനിപ്പിച്ച് എണീറ്റ മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ പറഞ്ഞു. പിന്നെ എന്തിനാണ് വാർത്താസമ്മേളനമെന്ന് പറഞ്ഞ് വിളിച്ച് കൂട്ടിയതെന്നും മാധ്യമപ്രവർത്തകർ ചോദിക്കുകയുണ്ടായി. ഇതൊരു സ്ഥിരം ശൈലിയാണെന്നും പറഞ്ഞു. ഇതോടെ സീറ്റിൽനിന്ന് എണീറ്റുപോയ മുഖ്യമന്ത്രി തിരിച്ചെത്തി.

ചോദ്യം മനസ്സിലുണ്ടായാൽ പോരാ, ചോദ്യം ചോദിക്കണം. ഇവിടെ ചിലർക്ക് ചില ഉദ്ദേശങ്ങളുണ്ട്. അതാണിപ്പോൾപ്രകടമായതെന്നും മുഖ്യമന്ത്രി മറുപടി നൽകി.

‘ഇത് ഏതെങ്കിലും വാർത്താസമ്മേളനത്തിൽ കാണുന്ന കാര്യമാണോ. നിങ്ങൾ എല്ലാവരും ചോദിച്ചു, ഏത് മാധ്യമപ്രവർത്തകരാണെന്ന് ഞാൻ ചോദിച്ചില്ല. മറുപടി വിശദമായി പറഞ്ഞു. നിങ്ങളിൽ ചിലരുടെ മനസ്സിൽ ചോദ്യങ്ങളുണ്ടാകും. അതു ചോദിച്ചാലല്ലേ ഉത്തരം പറയാൻ പറ്റൂ. പത്രസമ്മേളനത്തിൽ എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചെന്ന് വരില്ല. സമയം കഴിഞ്ഞതുകൊണ്ടാണ് അവസാനിപ്പിക്കുന്നത്’ മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ തന്നെ അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.

ഇറാൻ യുറേനിയം സൂക്ഷിച്ചിരിക്കുന്നത് മലനിരകൾക്ക് അടിയിൽ സുരക്ഷിത താവളത്തിൽ? ഇറാന്റെ പക്കൽ ആണവ പദാർഥങ്ങൾ സൂക്ഷിക്കാൻ അനുവദിക്കില്ല, ചോദിച്ചിട്ട് തന്നില്ലെങ്കിൽ ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കും!!ഇറാന്റെ കൈവശമുള്ള ഏകദേശം 970 പൗണ്ട് സമ്പുഷ്ടീകരിച്ച യുറേനിയം എങ്ങനേയും പിടിച്ചെടുക്കാൻ ട്രംപ്

BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026