BREAKING NEWS

ഇതു മോശമാണ് സിഎമ്മേ… കൈരളിയുടേയും ദേശാഭിമാനിയുടേയും ചോദ്യത്തിനു മാത്രം മറുപടി പറയാനാണെങ്കിൽ ഞങ്ങളെ വാർത്താസമ്മേളനത്തിലേക്ക് ക്ഷണിക്കണമായിരുന്നോ? മാധ്യമ പ്രവർത്തകർ!! ചോദ്യങ്ങൾ മനസിലുണ്ടായാൽ പോരാ, ചോദിക്കണം, ഇവിടെ ചിലർക്ക് ചില ഉദ്ദേശങ്ങളുണ്ട് അതാണ് ഇവിടെ പ്രകടമാകുന്നത്… പിണറായി

· · 1 min read
Share: Copied!

കൊല്ലം: കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി ഇന്നത്തെ സമയം കഴിഞ്ഞെന്നും ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി പിണറായി വിജയൻ, മാധ്യമപ്രവർത്തകർ എതിർപ്പ് അറിയിച്ചതിന് പിന്നാലെ തിരികെ എത്തിയെങ്കിലും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു നിന്നുകൊടുത്തില്ല.

കൈരളിയുടെ രണ്ട് ചോദ്യങ്ങൾക്കും ദേശാഭിമാനിയുടെ ഒരു ചോദ്യത്തിനും മറുപടി നൽകിയശേഷമാണ് വാർത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങാനൊരുങ്ങിയത്. ഇനിയും ചോദ്യങ്ങളുണ്ടെന്നും മറുപടി വേണമെന്നും മാധ്യമപ്രവർത്തകർ പറയുമ്പോഴും ഇനി നാളെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി നടന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഇതിനെ മാധ്യമപ്രവർത്തകർ ഒന്നടങ്കം ചോദ്യം ചെയ്തു. ഇങ്ങനെയാണെങ്കിൽ ഞങ്ങളെ വാർത്താസമ്മേളനത്തിലേക്ക് ക്ഷണിക്കണോയെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു.

ഇതോടെ തിരികെ പോയ മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി കസേരിയിലിരുന്നശേഷം ചോദ്യങ്ങൾ മനസിലുണ്ടായാൽ പോരെന്നും ചോദിക്കണമെന്നും മറുപടി നൽകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യങ്ങൾ മനസിലുണ്ടായാൽ പോരാ, ചോദിക്കണം, ഇവിടെ ചിലർക്ക് ചില ഉദ്ദേശങ്ങളുണ്ട് അതാണ് ഇവിടെ പ്രകടമാകുന്നത്, ഇത് ഏതെങ്കിലുമൊരു വാർത്താ സമ്മേളനത്തിൽ കാണുന്ന കാര്യമാണോ?… നിങ്ങൾ എല്ലാവരും ചോദിച്ചു, നിങ്ങൾ ഏതു മാധ്യമ പ്രവർത്തകരാണെന്നു ഞാൻ ചോദിച്ചില്ല. ആ ചോദ്യത്തിനു ഞാൻ മറുപടി പറഞ്ഞു. എന്നു പറഞ്ഞ ശേഷം തിരികെ പോവുകയായിരുന്നു.

എസ്‍ഡിപിഐ-സിപിഐ ഡീൽ ആരോപണമടക്കമുള്ള ചോദ്യങ്ങളാണ് മാധ്യമപ്രവർത്തകർ ചോദിക്കാൻ ശ്രമിച്ചത്.

പരസ്പ്പരം വെല്ലുവിളിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; ‘എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാർ‘- പിണറായി; ‘പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് ഞാനെത്തും ‘-സതീശൻ

BREAKING NEWS
വടകരയിൽ അധ്യാപികമാരുൾപ്പെട്ട എംഡിഎംഎ കേസ്; പ്രധാന പ്രതി ഫിറോസ് പിടിയിൽ; മലബാറിൽ ലഹരിമരുന്ന് മൊത്തവിതരണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നിയന്ത്രിച്ചിരുന്നയാളെന്ന് പോലീസ്
14 Oct 2026
BREAKING NEWS
ഗ്യാനേഷ് കുമാറിനെ തെറിപ്പിക്കാൻ വിജയ്‍യും ഇറങ്ങും; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലേക്ക് ടിവികെയും; വിജയ്–രാഹുൽ ചിത്രങ്ങളുമായി പോസ്റ്റർ
14 Oct 2026
BREAKING NEWS
’ലഹരിയിൽ വാഹനമോടിച്ച് അപകടമരണം ഉണ്ടാക്കിയാൽ കടുത്ത ശിക്ഷ ഉറപ്പാക്കും; വാഹനം കണ്ടുകെട്ടും; കർശന നിയമം സർക്കാർ പരിഗണനയിൽ’ – ഗതാഗത മന്ത്രി
14 Oct 2026
BREAKING NEWS
ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ; ശ്വാസകോശത്തിലെ താഴത്തെ ലോബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി വത്തിക്കാൻ ; ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച ടിഷ്യു പരിശോധിച്ചതിലാണ് കാൻസർ കണ്ടെത്തിയത്
14 Oct 2026