പുത്തൂര്‍: തേനീച്ച വളര്‍ത്താന്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അബ്ദുല്‍ ഗഫൂറിനെയാണ് ഉപ്പിനങ്ങാടി പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. ബെലഗാവി സ്വദേശിനിയാണ് പീഡനത്തിനു ഇരയായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി തേടിയാണ് ഉപ്പിനങ്ങാടിയില്‍ എത്തിയത്.
ഇതിനിടയിലാണ് അബ്ദുല്‍ ഗഫൂറിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് മകളെ തേനീച്ച വളര്‍ത്തല്‍ പഠിപ്പിക്കുവാന്‍ ഏല്‍പ്പിച്ചു. പിന്നീട് മാതാപിതാക്കള്‍ സ്വന്തം നാട്ടിലേയ്ക്ക് പോയി. വെള്ളിയാഴ്ച തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനു ഇരയായ വിവരം അറിഞ്ഞത്.
ഡിസംബര്‍ രണ്ടു മുതല്‍ താന്‍ നിരന്തരം പീഡനത്തിനു ഇരയായെന്ന് പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്നാണ് ഉപ്പിനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. പോക്‌സോ പ്രകാരം കേസെടുത്താണ് അബ്ദുല്‍ ഗഫൂറിനെ അറസ്റ്റു ചെയ്തത്.

















































