BREAKING NEWS

തേനീച്ച വളര്‍ത്തല്‍ പഠിപ്പിക്കാന്‍ മകളെ യുവാവിന്റെ പക്കല്‍ ഏല്‍പ്പിച്ചു, മാതാപിതാക്കള്‍ തിരിച്ചുവന്നപ്പോള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന പീഡനവിവരം, പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

· · 1 min read
Share: Copied!

പുത്തൂര്‍: തേനീച്ച വളര്‍ത്താന്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അബ്ദുല്‍ ഗഫൂറിനെയാണ് ഉപ്പിനങ്ങാടി പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. ബെലഗാവി സ്വദേശിനിയാണ് പീഡനത്തിനു ഇരയായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി തേടിയാണ് ഉപ്പിനങ്ങാടിയില്‍ എത്തിയത്.

ഇതിനിടയിലാണ് അബ്ദുല്‍ ഗഫൂറിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് മകളെ തേനീച്ച വളര്‍ത്തല്‍ പഠിപ്പിക്കുവാന്‍ ഏല്‍പ്പിച്ചു. പിന്നീട് മാതാപിതാക്കള്‍ സ്വന്തം നാട്ടിലേയ്ക്ക് പോയി. വെള്ളിയാഴ്ച തിരിച്ചെത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനു ഇരയായ വിവരം അറിഞ്ഞത്.

ഡിസംബര്‍ രണ്ടു മുതല്‍ താന്‍ നിരന്തരം പീഡനത്തിനു ഇരയായെന്ന് പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്നാണ് ഉപ്പിനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. പോക്‌സോ പ്രകാരം കേസെടുത്താണ് അബ്ദുല്‍ ഗഫൂറിനെ അറസ്റ്റു ചെയ്തത്.

 

BREAKING NEWS
മിഠായി തൊണ്ടയിൽ കുടുങ്ങി; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, ഒന്നരവയസുകാരന് ദാരുണാന്ത്യം
20 Nov 2026
BREAKING NEWS
കേരളത്തിന് 10,000 ആശുപത്രി കിടക്കകൾ കൂടി വേണം; മെഡിക്കൽ ടൂറിസത്തിൽ വൻ സാധ്യത, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് വിദഗ്ധർ
20 Nov 2026
BREAKING NEWS
ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് മാത്രമല്ല കോട്ടത്തിനും സിപിഐ ഉത്തരവാദി, ഏത് പ്രശ്‌നം വന്നാലും വീണ്ടും പി എം ശ്രീ ഉയര്‍ത്തി പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ല, വിമര്‍ശനവുമായി വി ശിവന്‍കുട്ടി
20 Nov 2026
BREAKING NEWS
ശിവൻകുട്ടിക്ക് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ?? സിപിഐയെ അറിയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണം, അനവസരത്തിൽ ആർക്കുവേണ്ടി എന്തിനുവേണ്ടിയാണ് ഇത്തരം പ്രസ്താവന നടത്തുന്നത്- ബിനോയ് വിശ്വം
20 Nov 2026