കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ. തമിഴ്‌നാട് നാഗപട്ടണം സ്വദേശിനി ഇസൈവാണി (40) എന്ന യുവതിയെയാണ് കാരയ്ക്കൽ എറണാകുളം എകസ്പ്രസിലെ കോച്ചിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് രാവിലെ സർവീസ് നടത്തുന്ന പല ട്രെയിനുകളും വൈകി.
പുതുച്ചേരി കാരയ്ക്കൽ നിന്ന് വൈകിട്ട് 4.30ന് പുറപ്പെടുന്ന ട്രെയിനിലാണ് ഇസൈവാണി സഞ്ചരിച്ചിരുന്നത്. ട്രെയിൻ എറണാകുളത്ത് എത്തിയ ശേഷം കോച്ചിൽ കയറിയ യാത്രക്കാരാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
റെയിൽവേ പോലീസെത്തി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇസൈവാണിയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
















































