നിലമ്പൂർ: ഒമ്പത് വയസ് പ്രായമുള്ള പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 27 കാരന് 80 വർഷം കഠിന തടവും 1.60 ലക്ഷം പിഴയടക്കാനും ശിക്ഷ. വഴിക്കടവ് മണിമൂളി നടംപടി വീട്ടിൽ സുരേഷ് ബാബു എന്ന ഉണ്ണിക്കുട്ടനെയാണ് നിലമ്പൂർ അതിവേഗ സ് പെഷൽ പോക്സോ കോടതി ജഡ് ജ് കെ.പി.ജോയ് ശിക്ഷിച്ചത്.
പിഴ അടച്ചാൽ അതിജീവിതക്ക് നൽകും. കൂടാതെ കൂടുതല്‍ നഷ്ടപരിഹാരത്തിന് ജില്ല ലീഗല്‍ സർവിസ് അതോറിറ്റിയോട് നിർദേശിക്കുകയും ചെയ്തു. പിഴ അടക്കാത്ത പക്ഷം മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. 2023 ഡിസംബര്‍ മാസത്തിലും 2024 ഫെബ്രുവരി മാസത്തിലുമാണ് കേസിന് ആസ്പദമായ സംഭവം.
വഴിക്കടവ് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പ്രിന്‍സ് ജോസഫ് ആണ് അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചതും. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനിത കേസ് അന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി.















































