LATEST UPDATES

‘സുരേഷ് ​ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ, സംഘടനാ ബജറ്റ് അവതരണത്തിനിടെ ആരോടും ചോദിക്കാതെ കയറി വന്നു; തൃശ്ശൂർ പിടിച്ചതു പോലെ എൻഎസ്എസ് പിടിക്കാനാവില്ല: സുകുമാരൻ നായർ

· · 1 min read
Share: Copied!

തിരുവനന്തപുരം: സുരേഷ് ഗോപിയോടുള്ള നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. തൃശ്ശൂർ പിടിച്ചതു പോലെ എൻഎസ്എസ് പിടിക്കാനാവില്ല. സുകുമാരൻ നായർ പറഞ്ഞു. 2015-ൽ എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് യോഗം നടക്കുന്നതിനിടെയെത്തി. സുരേഷ് ഗോപിയോട് സുകുമാരൻ നായർ അതൃപ്തി പ്രകടിപ്പിച്ചവിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് വന്നതല്ലാതെ അതിനു മുമ്പൊരിക്കലും അതായത് സുരേഷ് ​ഗോപി ജനിച്ച ശേഷം ഒരിക്കലും ഈ മണ്ണിൽ കാലുകുത്തിയിട്ടില്ല. അന്ന് അദ്ദേഹം വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കാണാൻ പോയ പോലെയാണ് സുരേഷ് ഗോപി അന്ന് ഇവിടെ വന്നത്. അന്ന് ബജറ്റ് മീറ്റിങ് അവതരിപ്പിക്കുകയാണ് ഞാൻ. സെക്യൂരിറ്റി എന്നോട് കാര്യം പറഞ്ഞു. സുരേഷ് ഗോപി വന്നിട്ടുണ്ടെന്നും പുഷ്പാർച്ചന ആവശ്യപ്പെടുന്നുവെന്നും പറഞ്ഞു. തുറന്നുകൊടുക്കാൻ പറഞ്ഞു. കുറച്ചുകഴിഞ്ഞ് നോക്കുമ്പോൾ ഹാളിനകത്തുനിൽക്കുന്നു. ഞാൻ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ. അതെന്ത് പണിയാണ്. – സുകുമാരൻ നായർ ചോദിച്ചു.

എവിടെയങ്കിലും ഇത് നടക്കുമോ? ഒരു സംഘടന ബജറ്റ് അവതരിപ്പിക്കുന്ന പരമാധികാര സഭയിൽ മീറ്റിങ് നടന്നുകൊണ്ടിരിക്കുമ്പോൾ ആരോടും ചോദിക്കാതെ അവിടെ കയറി വരാൻ, എന്താ അതിന്റെ അർഥം. തൃശ്ശൂർ പിടിച്ചതുപോലെ എൻഎസ്എസ്സൊന്നും പിടിക്കാൻ കഴിയില്ലെന്നും സുകുമാരൻ നായർ പ്രതികരിച്ചു. തന്റെ മുന്നിൽ വന്ന് നിന്നപ്പോൾ ഇത് ശരിയല്ലെന്ന് പറഞ്ഞു. ഇറങ്ങിപ്പോകുകയും ചെയ്തു. പുറത്തിറങ്ങിയപ്പോൾ പിന്നീട് വിളിച്ചിട്ട് വരാമെന്നാണ് പറഞ്ഞത്. എന്നാൽ ബിജെപി നേതാക്കൾ ഇത് തിരിച്ചാക്കി. തടഞ്ഞു എന്ന് പറയണമെന്ന് പറഞ്ഞു. എന്തായാലും പിന്നീട് രണ്ടുതവണ വിളിക്കാതെ സുരേഷ് ഗോപി വന്നുവെന്നും അപ്പോഴൊക്കെ താൻ സ്വീകരിച്ചുവെന്നും സുകുമാരൻ നായർ പറഞ്ഞു.
2019-ൽ സുരേഷ് ഗോപി വീണ്ടും എൻഎസ്എസ് ആസ്ഥാനത്ത് എത്തുകയും സുകുമാരൻനായരെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപും സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻനായരെ കാണുകയുണ്ടായി.

ഒമ്പത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, 27 കാരന് 80 വര്‍ഷം കഠിന തടവും 1.60 ല​ക്ഷം രൂപ പി​ഴ​യും, പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ്

BREAKING NEWS
കുറ്റം മറ്റൊരു വിദ്യാർഥി പെൺകുട്ടിക്കൊപ്പം പോയപ്പോൾ തുറിച്ചുനോക്കി!! പ്ലസ് വൺ വിദ്യാർഥിയെ ഏഴംഗ സംഘം മുഖത്തിടിച്ചശേഷം തറയിലിട്ട് ക്രൂരമായി മർദിച്ചു, കൈയ്ക്കു പ്ലസ്റ്ററിട്ട കുട്ടി വീട്ടിലെത്തിയപ്പോൾ പറഞ്ഞത് സൈക്കിളിൽ നിന്ന് വീണെന്ന്, മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വീട്ടുകാർ പോലീസ...
29 Oct 2026
BREAKING NEWS
മദ്യലഹരിയിൽ ഡ്യൂട്ടി; യൂണിഫോമിൽ ബോധമില്ലാതെ എക്സൈസ് ഉദ്യോഗസ്ഥൻ, ചെക്ക് പോസ്റ്റിൽ പരിശോധനയില്ല; നാട്ടുകാർ അറിയിച്ചതോടെ പൊലീസ് എത്തി
29 Oct 2026
BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026