BREAKING NEWS

എന്റെ പൊന്ന് അഭിഗ്യാൻ ഒരു ബോളെങ്കിലും അടിച്ച് സ്ട്രൈക്ക് വൈഭവിനു കൈമാറൂ…അണ്ടർ 19 ലോകകപ്പിൽ ബം​ഗ്ലാദേശിനെതിരെ തുഴഞ്ഞ് കുണ്ഡു… 32 ബോളിൽ അടിച്ചത് വെറും 9 റൺസ്, വൈഭവിന് അർദ്ധ സെഞ്ചുറി- ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 88 റൺസ്

· · 1 min read
Share: Copied!

ബുലവായോ (സിംബാബ്‌വേ): അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ് കാത്തിരുന്നവർക്ക് അഭിഗ്യാന്റെ തുഴച്ചിലാണ് ഇന്നു വിരുന്ന്. 32 ബോളിൽ താരം ഇതുവരെ ആകെ അടിച്ചുകൂട്ടിയത് വെറും 9 റൺസ്. ആദ്യ മത്സരത്തിലെ ആധികാരിക വിജയത്തിന്റെ ആവേശത്തിൽ ബംഗ്ലാദേശിനെതിരേ കളത്തിലിറങ്ങിയ ഇന്ത്യ ബം​ഗ്ലാ ബോളർമാർക്ക് മുന്നിൽ അടിപതറുകയാണ്.

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യംതന്നെ ക്യാപ്റ്റൻ ആയുഷ് മാത്രയെ നഷ്ടമായി. 6 റൺസെടുത്തായിരുന്നു മടക്കം. പിന്നാലെയെത്തിയ വേദാന്ത് ത്രിവേദി ആദ്യ ബോളിൽ തന്നെ പുറത്തായി കൂടാരം കയറി. പിന്നാലെയെത്തിയ വിഹാൻ 24 ബോളിൽ 7 റൺസിന് പുറത്തായി. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോളും കിട്ടുന്ന അവസരത്തിൽ വെെഭവ് കൂറ്റനടിക്കു മുതിരാതെ സ്കോർ ഉയർത്താനുള്ള ശ്രമത്തിലാണ്. 41 പന്തിൽ 58 എന്ന നിലയിലാണ് താരം.

ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബുലവായോയിലെ ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിലാണ് മത്സരം. അതേസമയം ടി20 ലോകകപ്പിലെ വേദിമാറ്റം സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെയാണ് മത്സരമെന്നതാണ് ശ്രദ്ധേയം. ലോകകപ്പിൽ ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. വിഷയത്തിൽ ഇതുവരെ പ്രശ്നപരിഹാരമായിട്ടില്ല.

എ ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ വ്യാഴാഴ്ച യുഎസിനെ 35.2 ഓവറിൽ 107 റൺസിന് പുറത്താക്കിയ ഇന്ത്യ മഴ നിയമപ്രകാരം 17.2 ഓവറിൽ വിജയംകുറിച്ചു. പേസ് ബൗളർ ഹനിൽ പട്ടേൽ 16 റൺസിന് അഞ്ചുവിക്കറ്റ് നേടി കളിയിലെ താരമായപ്പോൾ ഓപ്പണർ വൈഭവ് സൂര്യവംശി രണ്ടുറൺസിൽ പുറത്തായത് മാത്രമാണ് നിരാശ നൽകിയിരുന്നു. അതിനു കേടും പലിശയും തീർക്കുമോയെന്ന ആകാംഷയിലാണ് ആരാധകർ.

മൂന്നു ദിവസമായി സുഖമില്ലാതെ കിടപ്പിൽ, തൊഴിലുറപ്പ് പണിക്കു ചെന്നപ്പോൾ സമരത്തിൽ പങ്കെടുത്തവർക്കു മാത്രം പണി, ബാക്കിയുള്ളവർക്ക് വീട്ടിലിരിക്കാം… സിപിഎം സമരത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ആദിവാസി വയോധികയെ മടക്കിയയച്ചതായി പരാതി, വിവാദമായതോടെ 42 പേർക്കുളള തൊഴിൽദിനം മാത്രമേ ബാക്കിയുള്ളു, അതിനാൽ കുറച്ചുപേരെ മാറ്റി നിർത്തിയെന്ന് മറുപടി

 

BREAKING NEWS
‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 Nov 2026
BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026