LATEST UPDATES

‘ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടി നീക്കങ്ങൾ സംശയകരം; മനപ്പൂർവം കേസിന്റെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നു; തന്ത്രി എന്തോ വലിയ തെറ്റ് ചെയ്‌തെന്ന് വരുത്താൻ ശ്രമിക്കുന്നു ; പോറ്റിക്ക്‌ ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കുന്നു’: കെ. മുരളീധരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മനപ്പൂർവം ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുവെന്നും ഉണ്ണി കൃഷ്ണൻ പോറ്റിക്ക്‌ ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കുന്നുവെന്നും എസ് ഐ ടിയെക്കുറിച്ചു സംശയമുണ്ടെന്നും ആരോപണമുയർത്തി കെ. മുരളീധരൻ ജയിലിൽ കിടക്കുന്നവർക്ക് ജാമ്യം ലഭിക്കാൻ അവസരമൊരുക്കുന്നു. തന്ത്രി എന്തോ വലിയ തെറ്റ് ചെയ്‌തെന്ന് വരുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

അതേ സമയം, ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം 2017 ൽ തന്ത്രിക്ക് കൈമാറുന്ന ചടങ്ങിലെ നിർണായക ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നു. വാജിവാഹനം തന്ത്രിക്ക് കൈമാറിയത് താൻ അറിയാതെയാണെന്ന് അന്നത്തെ ദേവസ്വം ബോർഡിലുണ്ടായിരുന്ന സിപിഎം അംഗം കെ രാഘവന്‍റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, രാഘവന്‍റെ വാദം പൊളിയുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 2017 ലെ ദേവസ്വം പ്രസിഡണ്ട് പ്രയാർ ഗോപാലകൃഷ്ണനെയും കോൺഗ്രസ് പ്രതിനിധിയായ ദേവസ്വം ബോർഡ് അംഗം അജയ് തറയിലിനെയും കുടുക്കും വിധമുള്ള വെളിപ്പെടുത്തലാണിത്. പഴയ കൊടിമരം മാറ്റിയപ്പോൾ അതിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറിയത് 2012 ദേവസ്വം ഉത്തരവ് മറികടന്നായിരുന്നു എന്നും രാഘവൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ കൈമാറ്റ ദൃശ്യങ്ങൾ പുറത്തുവന്നത് രാഘവനും വിനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

BREAKING NEWS
കുറ്റം മറ്റൊരു വിദ്യാർഥി പെൺകുട്ടിക്കൊപ്പം പോയപ്പോൾ തുറിച്ചുനോക്കി!! പ്ലസ് വൺ വിദ്യാർഥിയെ ഏഴംഗ സംഘം മുഖത്തിടിച്ചശേഷം തറയിലിട്ട് ക്രൂരമായി മർദിച്ചു, കൈയ്ക്കു പ്ലസ്റ്ററിട്ട കുട്ടി വീട്ടിലെത്തിയപ്പോൾ പറഞ്ഞത് സൈക്കിളിൽ നിന്ന് വീണെന്ന്, മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വീട്ടുകാർ പോലീസ...
29 Oct 2026
BREAKING NEWS
മദ്യലഹരിയിൽ ഡ്യൂട്ടി; യൂണിഫോമിൽ ബോധമില്ലാതെ എക്സൈസ് ഉദ്യോഗസ്ഥൻ, ചെക്ക് പോസ്റ്റിൽ പരിശോധനയില്ല; നാട്ടുകാർ അറിയിച്ചതോടെ പൊലീസ് എത്തി
29 Oct 2026
BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026