മലയാള സിനിമയിൽ ഇപ്പോഴും നിരൂപണ ചർച്ചയ്ക്ക് വക തരുന്ന എണ്ണം പറഞ്ഞ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട്-മോഹൻലാൽ- ശ്രീനിവാസ് ത്രയങ്ങൾ. നാടോടിക്കാറ്റ്, പട്ടണപ്രവേശം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, വരവേൽപ്പ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്.
അതിൽ ശ്രീനിവാസന്റെ വേർപാടിൽ വികാരനിർഭരനായി ഓർമകൾ പങ്കുവെക്കുകയാണ് സത്യൻ അന്തിക്കാട്. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ശ്രീനിവാസനെ കാണാൻ പോകാറുണ്ടായിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ശ്രീനിയെ കാണാൻ പോകുമായിരുന്നുവെന്നും വീട്ടിൽ പോവുമ്പോൾ രാവിലെ തൊട്ട് വൈകുന്നേരം വരെ അവിടെ ഇരിക്കുമായിരുന്നുവെന്നും സത്യൻ അന്തിക്കാട് ഓർക്കുന്നു.
മിനിഞ്ഞാന്നും സംസാരിച്ചിരുന്നു. ഇതിനിടയ്ക്ക് വീണതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. സർജറിയൊക്കെ കഴിഞ്ഞ് വാക്കറിലേ നടക്കാൻ പറ്റൂവെന്ന് തോന്നുന്നു എന്ന് പറഞ്ഞു. കുറച്ചുനാൾ അസുഖമായി കിടക്കുകയായിരുന്നു. കഴിഞ്ഞ തവണ എന്നോട് മതിയായി എന്നുപറഞ്ഞു. അതൊന്നും നോക്കിയിട്ടു കാര്യമില്ല, നമുക്ക് തിരിച്ചുവരാം എന്നും ഞാൻ പറഞ്ഞു- സത്യൻ അന്തിക്കാട് പറഞ്ഞു.
















































