BREAKING NEWS

പി.പി ദിവ്യ മുഖ്യമന്ത്രിയുടെ മാനസപുത്രി, ബിനാമി ഇടപാടിൽ ദിവ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകാൻ സർക്കാർ നിർബന്ധിതരായി!! അല്ലെങ്കിൽ പല സിപിഎം നേതാക്കളുടേയും ബിനാമി കഥകൾ പുറത്താകും, ദിവ്യ സംസ്ഥാനം മുതൽ ദേശീയതലം വരെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി – പി. മുഹമ്മദ് ഷമ്മാസ്

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ബിജെപിയിലേക്ക് പോകാൻ ശ്രമം നടത്തിയെന്ന ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് രം​ഗത്ത്. ഇക്കാര്യത്തിൽ ബിജെപി നേതാക്കളുമായി ദിവ്യ ചർച്ചകൾ നടത്തിയെന്നും, ഇതിന് പിന്നാലെയാണ് ബിനാമി ഇടപാട് ആരോപണത്തിൽ സർക്കാർ അവർക്ക് ക്ലീൻ ചിറ്റ് നൽകിയതെന്നും ഷമ്മാസ് ആരോപിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ദിവ്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്.

സിപിഎമ്മിൽ തുടരുന്നതിനേക്കാൾ മറ്റ് സാധ്യതകളെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് ദിവ്യ പുതിയ വഴികൾ തേടുന്നത്. ഇതിനായി സംസ്ഥാനം മുതൽ ദേശീയതലം വരെയുള്ള ബിജെപി നേതാക്കളുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും കൂടിയാലോചനകളും നടത്തി, ഇത്തരമൊരു നീക്കം നടക്കുന്നതുകൊണ്ടാണ് സർക്കാരിന് അവരെ സഹായിക്കേണ്ടി വന്നതെന്നും ഷമാസ് ആരോപിച്ചു.

അതേസമയം ശനിയാഴ്ചയാണ് പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് തീരുമാനിച്ച് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. വിവിധ കരാറുകളിൽ പി.പി ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് സർക്കാർ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്.

ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ബിനാമി ഇടപാട് നടന്നു എന്നായിരുന്നു പരാതി. ദിവ്യക്കെതിരേ വിജിലൻസിന് ലഭിച്ച പരാതിയെ സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ അഡ്വ.സണ്ണി ജോസഫ് എംഎൽഎ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ദിവ്യക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസിന്റെ കണ്ണൂർ യൂണിറ്റ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ടെന്നുള്ള ക്ലീൻ ചിറ്റ് നൽകുകയും ചെയ്തത്.

അതേസമയം നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടിയിലൂടെ ഉന്നത സിപിഎം നേതാക്കളെ രക്ഷപ്പെടുത്താൻ പി.പി. ദിവ്യയുടെ ബിനാമി ഇടപാടുകൾ സംബന്ധിച്ച തന്റെ പരാതിയിലുള്ള അന്വേഷണം സർക്കാർ അട്ടിമറിക്കുന്നത് പൂർണമായും ബോധ്യപ്പെട്ടുവെന്നും പി.പി ദിവ്യ മുഖ്യമന്ത്രിയുടെ മാനസപുത്രിയാണെന്നും എന്ത് വിലകൊടുത്തും ദിവ്യയെ സംരക്ഷിക്കുന്നതിന് പിന്നിൽ പല പ്രമുഖ സിപിഎം നേതാക്കളുടെയും അഴിമതി ബിനാമി ഇടപാടുകൾ പുറത്തുവരുമെന്ന ഭയമാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026