പത്തനംതിട്ട: പന്തളത്തെ ഹോട്ടലില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍. ക്ലോസറ്റിന് മുകളില്‍ വെച്ചാണ് ചിക്കന്‍ കഴുകുന്നത്. പന്തളം കടയ്ക്കാടുള്ള മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്തു. അതിഥി തൊഴിലാളികൾ നടത്തുന്ന ഹോട്ടലുകള്‍ പൂട്ടി. ഹോട്ടലും പരിസരവും വൃത്തിഹീനമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലാണ് മൂന്ന് ഹോട്ടലുകളും പ്രവര്‍ത്തിച്ചിരുന്നത്. ഹോട്ടലുകള്‍ക്ക് നഗരസഭയുടെ ലൈസന്‍സും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ നടത്തിപ്പുകാര്‍ക്കെതിരേയും കെട്ടിട ഉടമകള്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പഴകിയ ഭക്ഷണവും ഹോട്ടലുകളില്‍നിന്ന് പിടിച്ചെടുത്തു.



















































