ചെന്നൈ; ഒരു വ്യക്തിയുടെ സ്വകാര്യതയിൽ നിർമിതബുദ്ധി ചെലുത്തുന്ന സ്വാധീനത്തേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് നടി കീർത്തി സുരേഷ്. തൻ്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അവർ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തൻ്റെ ഫോട്ടോകൾ മാറ്റം വരുത്തുന്നത് കാണുന്നതിൻ്റെ വൈകാരിക ആഘാതത്തെക്കുറിച്ച് നടി വിവരിച്ചു. ഇത് താരങ്ങൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ വർധിച്ചുവരുന്ന ഒരു പ്രശ്നമായി മാറിയിരിക്കുന്നുവെന്ന് അവർ പറഞ്ഞു.
ചെന്നൈയിൽ ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് തന്റെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നതിനെക്കുറിച്ച് കീർത്തി സുരേഷ് സംസാരിച്ചത്. എഐ ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നുവെന്ന് അവർ പറഞ്ഞു. അതൊരു അനുഗ്രഹവും ശാപവുമാണ്. മനുഷ്യർ സാങ്കേതികവിദ്യ കണ്ടുപിടിച്ചു, പക്ഷേ നമുക്ക് അതിൻ്റെ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്നും കീർത്തി അഭിപ്രായപ്പെട്ടു.



















































