BREAKING NEWS

ഇത് വേദനാജനകം; മോശം രീതിയിലുള്ള എന്റെ ചിത്രംകണ്ട് ഞെട്ടി, എഐ ചിത്രത്തിൽ പ്രതികരിച്ച് കീർത്തി സുരേഷ്

· · 1 min read
Share: Copied!

ചെന്നൈ; ഒരു വ്യക്തിയുടെ സ്വകാര്യതയിൽ നിർമിതബുദ്ധി ചെലുത്തുന്ന സ്വാധീനത്തേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് നടി കീർത്തി സുരേഷ്. തൻ്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അവർ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തൻ്റെ ഫോട്ടോകൾ മാറ്റം വരുത്തുന്നത് കാണുന്നതിൻ്റെ വൈകാരിക ആഘാതത്തെക്കുറിച്ച് നടി വിവരിച്ചു. ഇത് താരങ്ങൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ വർധിച്ചുവരുന്ന ഒരു പ്രശ്നമായി മാറിയിരിക്കുന്നുവെന്ന് അവർ പറഞ്ഞു.

ചെന്നൈയിൽ ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് തന്റെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നതിനെക്കുറിച്ച് കീർത്തി സുരേഷ് സംസാരിച്ചത്. എഐ ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നുവെന്ന് അവർ പറഞ്ഞു. അതൊരു അനുഗ്രഹവും ശാപവുമാണ്. മനുഷ്യർ സാങ്കേതികവിദ്യ കണ്ടുപിടിച്ചു, പക്ഷേ നമുക്ക് അതിൻ്റെ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്നും കീർത്തി അഭിപ്രായപ്പെട്ടു.

അനുവാദമില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കപ്പെടുന്നവർക്ക് ഇത്തരം സാങ്കേതികവിദ്യകൾ നിയന്ത്രിക്കാൻ പ്രയാസമാണെന്നും ഇത് വെല്ലുവിളികൾ സൃഷ്ടിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഈ പ്രശ്നം സിനിമാ മേഖലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, സമൂഹമാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്ന ആരെയും ഇത് ബാധിക്കാമെന്നും കീർത്തി സുരേഷ് അഭിപ്രായപ്പെട്ടു.
തമിഴ് ചിത്രം ‘റിവോള്‍വര്‍ റിറ്റ’യാണ് കീർത്തിയുടേതായി ഉടൻ വരുന്ന ചിത്രം. ഈ മാസം 28-ന് റിലീസ് ചെയ്യുന്ന ചിത്രം ആക്ഷനും കോമഡിയും നിറഞ്ഞതാണ്. ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’, ‘മാനാട്’ എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ, സംവിധായകന്‍ എന്ന നിലയിലുള്ള ആദ്യ ചിത്രം കൂടിയാണ് ‘റിവോള്‍വര്‍ റിറ്റ’. ചന്ദ്രു തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
BREAKING NEWS
കരമന കൊലപാതക കേസ്: പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി; ആസൂത്രിതമായി നടത്തിയ കൊലപാതകം തന്നെയാണെന്ന് ക്രൈംബ്രാഞ്ച്; ബ്രെയിൻ മാപ്പിംഗ് അടക്കം നിർണായകമായി
29 Oct 2026
BREAKING NEWS
കനത്ത മഴയിൽ ബസ് കാത്തുനിന്ന കോളേജ് വിദ്യാർഥിനിക്കും സുഹൃത്തിനും ലിഫ്റ്റ് വാഗ്ദാനം ചെയ്തു, സുഹൃത്ത് ഇറങ്ങിയ പിന്നാലെ കാർ നിർത്തിയ ശേഷം പെൺകുട്ടിക്കു നേരെ ലൈം​ഗികാതിക്രമം, ടിവികെ നേതാവ് അറസ്റ്റിൽ
29 Oct 2026
BREAKING NEWS
"ശങ്കരാഭരണം", 46 വർഷങ്ങൾക്ക് ശേഷം പുത്തൻ സാങ്കേതിക മികവിൽ; 4 K ദൃശ്യവിസ്മയം 7.1 സറൗണ്ട് സൗണ്ട്; റീ-റിലീസ് നവംബറിൽ
29 Oct 2026
BREAKING NEWS
കുറ്റം മറ്റൊരു വിദ്യാർഥി പെൺകുട്ടിക്കൊപ്പം പോയപ്പോൾ തുറിച്ചുനോക്കി!! പ്ലസ് വൺ വിദ്യാർഥിയെ ഏഴംഗ സംഘം മുഖത്തിടിച്ചശേഷം തറയിലിട്ട് ക്രൂരമായി മർദിച്ചു, കൈയ്ക്കു പ്ലസ്റ്ററിട്ട കുട്ടി വീട്ടിലെത്തിയപ്പോൾ പറഞ്ഞത് സൈക്കിളിൽ നിന്ന് വീണെന്ന്, മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വീട്ടുകാർ പോലീസ...
29 Oct 2026