BREAKING NEWS

മുസ്ലിം യുവാവുമായി പ്രണയം, ഭീഷണിപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല, ഹിന്ദു യുവതിയെയും കാമുകനെയും കെട്ടിയിട്ട് വെട്ടിക്കൊന്നു, പെണ്‍കുട്ടിയുടെ മൂന്ന് സഹോദരന്മാര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ലക്നൗ: ഉത്തർപ്രദേശിൽ കമിതാക്കളായ മുസ്‌ലിം യുവാവിനെയും ഹിന്ദു യുവതിയേയും കെട്ടിയിട്ടു വെട്ടിക്കൊന്നു.  യുവതിയുടെ സഹോദരന്മാരാണ് ക്രൂരകൊലപാതകം നടത്തിയത്. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന അർമാനാണ് കൊല്ലപ്പെട്ടത്. അടുത്തിടെയാണ് അർമാൻ തിരിച്ചെത്തി മൊറാദാബാദിൽ താമസം ആരംഭിച്ചത്. ഈ സമയത്താണു കാജൽ എന്ന യുവതിയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഇരുവരുടെയും പ്രണയം അറിഞ്ഞ യുവതിയുടെ വീട്ടുകാർ യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നു.

തുടർന്ന് വീട്ടുകാരെ അറിയിക്കാതെ കമിതാക്കൾ നാടുവിട്ടു. അർമാന്റെയും കാജലിന്റെയും വീട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. ഇരുവരെയും കൊലപ്പെടുത്തിയതായി യുവതിയുടെ സഹോദരൻമാർ മൊഴി നൽകി. മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലവും ഇവർ പൊലീസിനു കാണിച്ചു കൊടുത്തു. ബുധനാഴ്ച വൈകിട്ട് പൊലീസ് മൃതദേഹങ്ങൾ പുറത്തെടുത്തു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൂന്ന് സഹോദരൻമാർക്കെതിരെ കൊലപാതകക്കുറ്റത്തിനു കേസെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം, അർമാനും കാജലും തമ്മിലുള്ള പ്രണയത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് യുവാവിന്റെ ബന്ധുക്കൾ പറയുന്നത്. നാല് വർഷം സൗദിയിൽ പ്രവാസജീവിതം നയിച്ച അർമാൻ മൂന്ന് മാസം മുൻപാണ് തിരിച്ചെത്തിയത്.

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026