ജിയോ 5ജി ഉപയോക്താക്കൾക്ക് സൗജന്യമായി ജെമിനി 3 എ ഐ മോഡൽ ലഭ്യമാകും
പ്രായഭേദമന്യേ എല്ലാ ജിയോ 5ജി യൂസേഴ്‌സിനും ഇനി ഗൂഗിൾ പ്രോ എ ഐ ഓഫർ ലഭ്യമാകും
കൊച്ചി: ജിയോ ജെമിനി ഓഫറുമായി ബന്ധപ്പെട്ടു പുതിയ പ്രഖ്യാപനവുമായി റിലയൻസ് ജിയോ തങ്ങളുടെ ജിയോ. ജെമിനി ഓഫർ ഇപ്പോൾ ഗൂഗിളിന്റെ പുതിയ ജെമിനി 3 AI മോഡലിലേക്ക് കൂടി ലഭ്യമാക്കുമെന്നാണ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്.
ജിയോ തങ്ങളുടെ യുവ 5G പ്ലാൻ ഉപയോക്താക്കൾക്ക് ഗൂഗിൾ എഐ പ്രോയിലേക്ക് 18 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്തിരുന്നു. എല്ലാ ജിയോ 5ജി ഉപയോക്താക്കൾ ക്കും അധിക തുക ഒന്നും നൽകാതെ തന്നെ ജെമിനി 3 മോഡിലേക്ക് ഇനി മാറാം.
നേരത്തെ തങ്ങളുടെ ഗൂഗിൾ പ്രോ ആനുകൂല്യം ജിയോ 18നും 25നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത് എല്ലാ 5ജി ഉപയോക്താക്കൾക്കും ലഭ്യമാണ്.
ഗൂഗിളും ജിയോയും പങ്കാളിത്തത്തിൽ ഏർപ്പെട്ട ശേഷമുള്ള പ്രധാന സംഭവ വികാസമാണ് ജെമിനി 3 എ ഐ മോഡിലേക്കുള്ള മാറ്റം.
ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് ഗൂഗിള്‍ എഐ പ്രോ സേവനം സൗജന്യമാക്കിയ പദ്ധതി അടുത്തിടെയാണ് ജിയോ പ്രഖ്യാപിച്ചത്. ഓരോ ഉപഭോക്താവിനും ഫ്രീ ആയി ലഭിക്കുന്നത് 35,100 രൂപയുടെ മൂല്യമുള്ള സേവനങ്ങളാണ്.
















































