മലപ്പുറം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന എസ്.ഐ.ആർ (വോട്ടർ പട്ടിക ശുദ്ധീകരണത്തിന് പ്രത്യേക തീവ്രമായ പുനഃപരിശോധന പ്രക്രിയ) സംബന്ധിച്ച് പ്രവാസികളിൽ നിലനിൽക്കുന്ന ആശങ്കകൾ ദുരീകരിക്കുന്നതിനായി ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി മലപ്പുറം എൻ.ജി.ഒ ഭവനിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു.
യോഗത്തിൽ ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി അദ്ധ്യക്ഷൻ യു. എം. ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു.
എസ്.ഐ.ആർ സംബന്ധിച്ച വിശദീകരണവും സംശയനിവാരണവും ബി.എൽ.ഒ മാരായ റഊഫ് മാസ്റ്റർ, ഗീത ടീച്ചർ എന്നിവർ നൽകി.
പ്രവാസികൾക്ക് എസ്.ഐ.ആർ പ്രക്രിയയെ കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രക്രിയ പൂർണ്ണമായും സുതാര്യവും ജനഹിതപരവുമാണെന്നും
ബി എൽ ഒ റഊഫ് മാസ്റ്റർ പറഞ്ഞു.
ടേബിൾ ടോകിൽ സംശയ നിവാരണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എസ് ഐ ആറുമായി ബന്ധപ്പെട്ട പ്രവാസികളുടെ ആശയകുഴപ്പങ്ങൾ വിദേശത്തുനിന്നും
തൽസമയം കമാൽ കളപ്പാടൻ
ബി എൽ ഒ മാരോട് ഉന്നയിക്കുകയും അവർ അതിനുള്ള മറുപടിയും നൽകി.
പ്രവാസികളുടെ വോട്ടവകാശ സംരക്ഷണത്തിനും വോട്ടർ പട്ടികയിലെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും എസ്.ഐ.ആർ പ്രക്രിയ നിർണായകമാണെന്ന് പരിപാടിയിൽ പങ്കെടുത്തവർ സംസാരിച്ചു.
മുൻ പ്രവാസികളായ പി. ടി. അഷ്‌റഫ്, പി. കെ. ഹസൈനാർ, തത്തയിൽ സലീം, എം. നാരായണൻ,
അബ്ദു റഹീം, സുജാത പരമേശ്വരൻ, എ. പി. ശങ്കരൻ, ലുക്മാൻ കളപ്പാടൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
യൂനുസ് കൊന്നോല സ്വാഗതവും ഹമീദ് അവുലൻ നന്ദിയും രേഖപ്പെടുത്തി.

















































