BREAKING NEWS

അധികാര കസേരയിൽ ഇരിക്കും മുൻപ് മൊജ്തബയുടെ തലയ്ക്ക് വിലയിട്ട് ട്രംപ്!! നിർണായക വിവരങ്ങൾ നൽകുന്നവർക്ക് 92.47 കോടി രൂപ പാരിതോഷികം, സുരക്ഷിതമായി മറ്റൊരു രാജ്യത്ത് താമസിക്കാൻ അവസരം… കുറ്റം മൊജ്താബയും ഐആർജിസിയിലെ ചില ഉന്നത ഉദ്യോഗസ്ഥരും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു

· · 1 min read
Share: Copied!

ഇറാൻ: ഇറാൻ്റെ പുതിയ സുപ്രീം ലീഡർ മൊജ്തബ ഖമേനിയെക്കുറിച്ചും ഐആർജിസിയിലെ ചില ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചും നിർണ്ണായക വിവരങ്ങൾ നൽകുന്നവർക്ക് 10 മില്യൺ ഡോളർ (ഏകദേശം 92.47 കോടി രൂപ) വരെ പാരിതോഷികം പ്രഖ്യാപിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ റിവാർഡ്സ് ഫോർ ജസ്റ്റിസ് പദ്ധതിയിലൂടെയാണ് ഈ പ്രഖ്യാപനം വെള്ളിയാഴ്ച പുറത്തുവന്നത്.

അമേരിക്കൻ ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സർവീസ് നടത്തുന്ന ഈ പദ്ധതിയുടെ പ്രസ്താവനയിൽ, ഈ വ്യക്തികൾ ഐആർജിസിയുടെ വിവിധ ഘടകങ്ങളെ നിയന്ത്രിക്കുകയും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്യുന്നു എന്നാണ് ആരോപണം.

ഐആർജിസി നേതാക്കളെക്കുറിച്ചോ, അവരുടെ അനുബന്ധ വിഭാഗങ്ങളെക്കുറിച്ചോ, നിർണ്ണായക വിവരങ്ങൾ ലഭിക്കുന്നവർ ടോർ അടിസ്ഥാനമാക്കിയുള്ള ടിപ്‌ലൈൻ വഴിയോ സിഗ്നൽ വഴിയോ വിവരങ്ങൾ കൈമാറാമെന്ന് അമേരിക്ക അറിയിച്ചു. വിവരങ്ങളുടെ വിശ്വാസ്യതയാണെങ്കിൽ പാരിതോഷികത്തോടൊപ്പം മറ്റൊരു രാജ്യത്തേക്ക് താമസം മാറ്റുന്നതിനുള്ള സൗകര്യവും ലഭിക്കുമെന്ന് അറിയിച്ചു.

പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നവരിൽ മൊജ്തബ ഖമേനിയ്ക്ക് പുറമെ സുപ്രീം ലീഡറുടെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായ അലി അസ്ഗർ ഹെജാസി, ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനി, എന്നിവരുടെ ചിത്രങ്ങളും ചില ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ലഭ്യമല്ലാത്തതിനാൽ പ്രഖ്യാപനത്തിൽ സിൽഹൗട്ട് രൂപത്തിലാണ് അവരെ കാണിച്ചിരിക്കുന്നത്.

ഇതിനിടെ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാൻ നടത്തുന്ന വ്യോമാക്രമണങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളെ ശക്തമായി ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാനിലെ ഭരണകൂടം ഒടുവിൽ സ്വന്തം ജനങ്ങൾ തന്നെ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും അദ്ദേഹം പ്രകടിപ്പിച്ചു. അതേസമയം അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിലെ 15,000 ലധികം ലക്ഷ്യസ്ഥാനങ്ങളെ ആക്രമിച്ചതായി അറിയിച്ചു. ശരാശരി ദിവസേന ആയിരത്തിലധികം ആക്രമണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആക്രമണങ്ങളിലൂടെ ഇറാൻ്റെ മിസൈൽ സംവിധാനങ്ങളും ഡ്രോൺ ആക്രമണ ശേഷിയും ഗണ്യമായി കുറഞ്ഞുവെന്ന് അമേരിക്കയുടെ വിലയിരുത്തൽ.

മിസൈൽ ആക്രമണങ്ങൾ 90 ശതമാനവും ഡ്രോൺ ആക്രമണങ്ങളും 95 എണ്ണം കുറഞ്ഞതായി അമേരിക്കൻ പ്രതിരോധ വകുപ്പിൻ്റെ വിലയിരുത്തൽ പറയുന്നു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026