BREAKING NEWS

സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ!! സർക്കാരിൻറെ തട്ടിപ്പുകൾ പൊതുജനം തിരിച്ചറിയും, ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉൾപ്പെടെ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും, യുഡിഎഫ് ഉജ്ജ്വല വിജയം നേടും- കെസി വേണു​ഗോപാൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സംസ്ഥാന സർക്കാരിൻറെ തട്ടിപ്പുകൾ പൊതുജനം തിരിച്ചറിയുമെന്നും ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ളവ ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

അതുപോലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രത്യേകം പ്രകടനപത്രികകൾ ഉണ്ടാവുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യുഡിഎഫിൽ സ്ഥാനാർത്ഥികൾക്ക് വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. തർക്കം ഉള്ള ഇടത്തെ പ്രശ്നങ്ങൾ വളരെ വേഗത്തിൽ പരിഹരിക്കും. വർഗീയ കക്ഷികളുമായി ഒരുതരത്തിലുള്ള ബന്ധവുമില്ല. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ട് എന്നും കെസി വേണുഗോപാൽ പറഞ്ഞു.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടുഘട്ടങ്ങളിലായാണു വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 11നും നടക്കും. ഡിസംബർ 13നായിരിക്കും വോട്ടെണ്ണൽ. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോ‍ട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും.

2024 ജൂൺ നാലിനു ശേഷം കേരളത്തിൻറെ പൾസ് അറിയണമെങ്കിൽ തൃശ്ശൂരിൽ ഒന്നന്വേഷിച്ചേക്ക്… തൃശ്ശൂർ കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് നിങ്ങൾ കാണും, ബിജെപിക്കുതന്നെ സ്വപ്നം കാണാൻ പോലും സാധിക്കാതിരുന്ന ഡിവിഷനിൽ വൻ മുന്നേറ്റമുണ്ടാക്കും- പ്രവചിച്ച് സുരേഷ് ​ഗോപി എംപി

BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026