ന്യൂഡൽഹി: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ നിർത്തിയിരുന്ന ബസിനു തീപിടിച്ചു. എയർഇന്ത്യ വിമാനത്തിനു മീറ്ററുകൾ മാത്രം അകലെ വച്ചായിരുന്നു അപകടം. ഗ്രൗണ്ട് സർവീസ് കൈകാര്യംചെയ്യുന്ന എയർഇന്ത്യ സാറ്റ്‌സിനു കീഴിലുള്ള ബസിനാണ് തീപിടിച്ചത്. സംഭവസമയത്ത് ബസിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ ഉണ്ടായ അപകടത്തിൽ ആളപായമൊന്നുമില്ലായെന്നാണ് റിപ്പോർട്ട്.
നിർത്തിയിട്ടിരുന്ന ബസിൽനിന്ന് പൊടുന്നനെ തീ ഉയരുകയും ആളിക്കത്തുകയുമായിരുന്നു. വൈകാതെ വിമാനത്താവളത്തിൽ അഗ്നിരക്ഷാസേന എത്തി തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബസ് കത്തുന്നതിന്റെയും രക്ഷാപ്രവർത്തകർ തീയണക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
WATCH FULL VISUAL SEQUENCE.
Look how close the fire broke out to the parked aircraft.
AI SATS bus aflame at Delhi airport. Luckily there were no casualties. pic.twitter.com/FRFdJ3HRUX— Rahul Shivshankar (@RShivshankar) October 28, 2025
















































