ക്വാലാലംപുർ: ആസിയാൻ ഉച്ചകോടിക്ക് മലേഷ്യയിലെത്തിയ യുഎസ് പ്രസിഡന്റ് നർത്തകർക്കൊപ്പം ചുവടുവയ്ക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. എയർ ഫോഴ്‌സ് വൺ വിമാനത്തിൽ ക്വാലാലംപുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ട്രംപിന് മലേഷ്യ ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും കാബിനറ്റ് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് ട്രംപിനെ സ്വാഗതം ചെയ്തത്. സൈനിക ബഹുമതികളോടെയുള്ള സ്വീകരണത്തിന് പിന്നാലെ മുന്നോട്ടുനീങ്ങിയ ട്രംപ് പരമ്പരാഗത മലേഷ്യൻ നർത്തകർക്കൊപ്പം ചേർന്ന് ചുവടുവെക്കുകയായിരുന്നു.
ട്രംപ് നൃത്തം ചെയ്യുന്നത് കണ്ടതോടെ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും കൂടെ ചേർന്നു. ഇരുവരും താളത്തിനനുസരിച്ച് കൈകൾ വീശുകയും നിറഞ്ഞ ചിരിയുമായി മുന്നോട്ട് നീങ്ങുകയും ചെയ്തു. മാത്രമല്ല, കാണികളിൽ നിന്ന് രണ്ട് കൊടികൾ വാങ്ങി വീശിയ ശേഷം ചിത്രങ്ങൾക്കായി പോസ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനൊപ്പം ട്രംപ് ആസിയാൻ ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് തിരിച്ചു.
അതേസമയം ആസിയാൻ ഉച്ചകോടിയിലേക്കിടെ മലേഷ്യയുമായി ഒരു ഉഭയകക്ഷി വ്യാപാര ഉടമ്പടിയിലും ട്രംപ് ഒപ്പുവയ്ക്കും. പിന്നാലെ ട്രംപ് ജപ്പാനിലേക്ക് പോകും. അവിടെ വെച്ച് പുതിയ പ്രധാനമന്ത്രി സനേ തകൈഷിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന്, നിലവിലുള്ള യുഎസ്-ചൈന വ്യാപാര യുദ്ധം പരിഹരിക്കുന്നതിനായി ദക്ഷിണ കൊറിയയിൽ വെച്ച് ഷി ജിൻപിങ്ങുമായി ഉന്നതതല കൂടിക്കാഴ്ചയും നടക്കും.
🚨🇺🇸 TRUMP TOUCHDOWN IN 🇲🇾MALAYSIA! 🔥
🔹President Trump arrives in Kuala Lumpur and is warmly welcomed by Malaysian Prime Minister Dato’ Seri Anwar Ibrahim. Officials greet him at KLIA as the Asia tour continues with high-profile diplomatic engagements. 🇺🇸🇲🇾 https://t.co/yFsYZQAYbz pic.twitter.com/XVJzxisiEe
— Info Room (@InfoR00M) October 26, 2025















































