കൊല്ലം കടയ്ക്കല്‍ ദേവി ക്ഷേത്രകുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കുളത്തില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം കുളത്തില്‍ ഉടന്‍ പരിശോധന നടത്തും.
സംസ്ഥാനത്തെ കുളങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കടയ്ക്കല്‍ ദേവീക്ഷേത്രത്തിന്റെ കുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഉടന്‍ തന്നെ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തില്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരിശോധനകള്‍ തുടരും. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സമാനരീതിയിലുള്ള പരിശോധന പുരോഗമിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.