BREAKING NEWS

യുഎസിൽ അജ്ഞാതൻറെ വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോളെ(27)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒരു ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യവേ അജ്ഞാതനായ തോക്കുധാരി വെടിയുതിർക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഹൈദരാബാദിൽ ഡെന്റൽ സർജറിയിൽ ബിരുദം പൂർത്തിയാക്കിയ ശേഷം 2023-ലാണ് പോൾ ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്. ആറ് മാസം മുമ്പ് അദ്ദേഹം മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കി. മുഴുവൻ സമയ ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈമായി ജോലിയിൽ പ്രവേശിച്ചത്.

മകന്റെ മൃതദേഹം യുഎസിൽ നിന്ന് നാട്ടിലെത്തിക്കാൻ വിദ്യാർഥിയുടെ കുടുംബം സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ബിആർഎസ് എംഎൽഎ സുധീർ റെഡ്ഡിയും മുൻ മന്ത്രി ടി ഹരീഷ് റാവുവും ഹൈദരാബാദിലെ വിദ്യാർഥിയുടെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളെ കാണുകയും ചെയ്തു.

മൃതദേഹം ജന്മനാട്ടിൽ എത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഹരീഷ് റാവു സർക്കാരിനോട് അഭ്യർത്ഥിച്ചു. “വലിയ ഉയരങ്ങളിൽ എത്തുമെന്ന് അവർ വിശ്വസിച്ചിരുന്ന മകൻ ഇനി ഇല്ലെന്ന് അറിയുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന ഹൃദയം തകർക്കുന്നതാണ്,” അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് റാവു പറഞ്ഞു. ചന്ദ്രശേഖറിന്റെ ഭൗതികാവശിഷ്ടങ്ങൾ എത്രയും വേഗം ജന്മനാട്ടിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026