BREAKING NEWS

മൂന്നുവർഷത്തെ പ്രണയം, സമ്പാദ്യമെല്ലാം കാമുകിക്കായി ചെലവഴിച്ചു, അവളുടെ ബാധ്യതകൾ തീർത്തു, തന്റെ സ്വന്തമെന്ന് കരുതി കുടുംബത്തെ വരെ പരിചയപ്പെടുത്തിക്കൊടുത്തു, എല്ലാം കഴിഞ്ഞ് അവൾ വിളിച്ചു എന്റെ വിവാഹമാണ്… കൂടെ വിവാഹ സാരിയും ക്ഷണക്കത്തും… കാമുകിയുടെ ചതിയിൽ മനംനൊന്ത് ജിം പരിശീലകൻ ജീവനൊടുക്കി

· · 1 min read
Share: Copied!

ബെംഗളൂരു: ബെംഗളൂരുവിലെ 26 കാരനായ ജിം പരിശീലകനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാമുകിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ച വിവരമറിഞ്ഞതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരൺ കഴിഞ്ഞ മൂന്ന് വർഷമായി ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു.

എന്നാൽ കഴിഞ്ഞദിവസം കാമുകിയെ കണ്ടപ്പോൾ, തന്റെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ച വിവരം അവർ കിരണിനെ അറിയിച്ചു. പിന്നാലെ മഹാലക്ഷ്മി ലേഔട്ടിലെ വീട്ടിലെത്തിയ കിരൺ മുറിക്കുള്ളിൽ കയറി വാതിലടയ്ക്കുകയായിരുന്നു. കിരണിനെ ഏറെ നേരം പുറത്തു കാണാതിരുന്നതിനെത്തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ചു അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്.

കിരൺ യുവതിയുമായി കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. കിരൺ തന്റെ സമ്പാദ്യമെല്ലാം കാമുകിയെ സഹായിക്കാനായി ചെലവാക്കിയതായും വായ്പകൾ വരെ തിരിച്ചടച്ചതായും പറയപ്പെടുന്നു. വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിൽ കിരൺ തന്റെ കുടുംബത്തിനും കാമുകിയെ പരിചയപ്പെടുത്തിയിരുന്നു.

എന്നാൽ വിവാഹ സാരിയും ക്ഷണക്കത്തും കാമുകി കിരണിനെ കാണിച്ചതായും ഇത് കിരണിനെ മാനസികമായി തകർത്തതായും റിപ്പോർട്ടുകളുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കിരണിന്റെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

BREAKING NEWS
മുസ്ലിമിന്റെ കൂടെ എന്തിന് രണ്ടു ഹിന്ദു കുട്ടികൾ പോയി?? ശരികല വൃത്തികേട് പ്രചരിപ്പിക്കുന്നു, ആയിരക്കണക്കിന് ആളുകളാണ് അത് ഏറ്റെടുത്തത്, വിമര്‍ശനവുമായി നെടുമ്പാശ്ശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം
13 Oct 2026
BREAKING NEWS
വെള്ളം കുടിക്കാൻ ​ഗ്ലാസെടുക്കുന്നത് കണ്ട് സംശയം, പരിശോധിച്ചപ്പോൾ എംഡിഎംഎ; കണ്ണൂർ വനിതാ ജയിലിലെ തടവുകാരിയിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്, കൊടുത്തത് മറ്റൊരു തടവുകാരിയെന്ന് മൊഴി
13 Oct 2026
BREAKING NEWS
ഇടുക്കിയിൽ‌ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും തകർന്നു, വീട്ടിൽ ആളില്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തം
13 Oct 2026
BREAKING NEWS
സ്വർണവില ഇന്നും താഴേക്ക്; രണ്ട് ദിവസം കൊണ്ട് പവന് 1,560 രൂപയുടെ കുറവ്, വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കറിയാം
13 Oct 2026