BREAKING NEWS

സവർക്കർക്ക് ഭാരതരത്ന നൽകേണ്ടത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്? രാജ്യത്തിനുള്ളിൽ രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ച് ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിന് അടിത്തറ പാകിയതിന് ആണോ ഭാരതരത്‌ന നൽക്കേണ്ടത്? ആർഎസ്എസ് പരാമർശത്തെ പരിഹസിച്ച് കോൺ​ഗ്രസ്

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യയുട പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന സവർക്കർക്ക് നൽകിയാൽ ബഹുമതിയുടെ അന്തസ് വർദ്ധിക്കുമെന്ന ആർഎസ്എസ് പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് രം​ഗത്ത്. സവർക്കർക്ക് ഭാരതരത്ന നൽകേണ്ടത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്, ഇന്ത്യയുടെ വിഭജനത്തിന്റെ ആശയം പറഞ്ഞതിനാണോ എന്നും കോൺ​ഗ്രസ് എംപി ഇമ്രാൻ മസൂദ് പരിഹസിച്ചു. രാജ്യത്തിനുള്ളിൽ രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ച് ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിന് പ്രത്യയശാസ്ത്രപരമായ അടിത്തറ പാകിയതിന് ആണോ ഭാരതരത്‌ന നൽക്കേണ്ടതെന്ന് അദേഹം ചോദിച്ചു.

ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞൻ വിനായക് ദാമോദർ സവർക്കർക്ക് നൽകിയാൽ അതിന്റെ അന്തസ്സ് വർദ്ധിക്കുമെന്നാണ് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത്. ഇതിനെതിരെ ഉടനടി മറുപടിയുമായി കോൺ​ഗ്രസ് രം​ഗത്തെത്തുകയായിരുന്നു.

ആർ‌എസ്‌എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിൽ നടന്ന ഒരു പൊതു സംവാദത്തിൽ സംസാരിക്കവേയാണ് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത് സവർക്കറെ ബഹുമാനിക്കണമെന്ന ദീർഘകാല ആവശ്യവുമായി മുന്നോട്ട് വന്നത്. സവ‍ർക്കറെ ബഹുമതി നൽകുന്നത് ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണെന്നാണ് ആർ‌എസ്‌എസ് മേധാവി പറഞ്ഞത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026