ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. മോഹന്‍ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ സംഭാവനകള്‍ക്കുളള ആദരവാണ് ഫാൽക്കെ പുരസ്‌കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനമാണ്. ഫാല്‍ക്കെ അവാര്‍ഡിലൂടെ ഇന്ത്യന്‍ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്റെ അധിപനായി മോഹന്‍ലാല്‍ മാറി. മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോഹൻലാലിനെ പൊന്നാടയണിയിച്ച മുഖ്യമന്ത്രി സംസ്ഥാന സർക്കാരിൻറെ പുരസ്കാരവും കൈമാറി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ‘മലയാളം വാനോളം ലാൽസലാം’ എന്ന പേരിലാണ് മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ചടങ്ങ്.
കഴിഞ്ഞ അരനൂറ്റാണ്ടോളമായി മലയാളിക്ക് എന്നും അഭിമാനിക്കാനുള്ള നേട്ടങ്ങള്‍ ഉണ്ടാക്കിത്തരുന്ന മലയാളത്തിന്‍റെ ഇതിഹാസ താരം മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമോദനമറിയിക്കുന്നു; കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ അദ്ദേഹത്തിനു കഴിയട്ടെ എന്നാശംസിച്ചു കൊണ്ടാണ് മുഖ്യമന്ത്രി തൻറെ പ്രസംഗം അവസാനിപ്പിച്ചത്.