വിവാദങ്ങള്‍ക്കിടെ നവീകരണം പൂര്‍ത്തിയാക്കിയ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഒക്ടോബര്‍ മാസം പതിനേഴാം തീയതി പുനഃസ്ഥാപിക്കും. സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
നവീകരണം പൂര്‍ത്തിയാക്കിയ സ്വര്‍ണപ്പാളികള്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പേതന്നെ സന്നിധാനത്ത് തിരിച്ചെത്തിക്കുകയും അത് സന്നിധാനത്തെ ദേവസ്വംബോര്‍ഡിന്റെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
സ്വര്‍ണപ്പാളി പുനഃസ്ഥാപിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടിയിരുന്നെന്നും അത് ലഭിച്ചതായും ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അയച്ചു. തുലമാസപൂജകള്‍ക്കായി ഒക്ടോബര്‍മാസം 17-ാം തീയതി വൈകിട്ട് അഞ്ചുമണിക്കാണ് ശബരിമലക്ഷേത്ര നട തുറക്കുന്നത്. ഇതിന് മുന്നോടിയായി തന്ത്രിയുടെ നിര്‍ദേശാനുസരണം സ്വര്‍ണപ്പാളി സ്ഥാപിക്കുമെന്നാണ് ദേവസ്വം അറിയിച്ചിരിക്കുന്നത്.