LATEST UPDATES

ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടി; നാല് കുട്ടികളുമായി നദിയിൽ ചാടി ആത്മഹത്യ ചെയ്ത് ഭർത്താവ്

· · 1 min read
Share: Copied!

ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് നാല് കുട്ടികളുമായി നദിയിൽ ചാടി ആത്മഹത്യ ചെയ്ത് യുവാവ്. ഉത്തർപ്രദേശിലാണ് ദാരുണ സംഭവം. യമുന നദിയിൽ ചാടിയാണ് സൽമാൻ എന്നയാൾ ജീവനൊടുക്കിയത്.

ചാടുന്നതിന് മുമ്പ്, അയാൾ ഒരു വീഡിയോ റെക്കോർഡ് ചെയ്ത് സഹോദരി ഗുലിസ്റ്റയ്ക്ക് അയച്ചു, അതിൽ ഭാര്യ ഖുഷ്നുമയും കാമുകനുമാണ്  മരണത്തിന് കാരണമെന്ന് പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലും വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വീഡിയോ കണ്ട സഹോദരി പൊലീസിനെ സമീപിക്കുകയും മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.

മഹാക് (12), ഷിഫ (5), അമൻ (3), എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഇനൈഷ എന്നിവരാണ് പിതാവിനൊപ്പമുണ്ടായിരുന്ന കുഞ്ഞുങ്ങളെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ സിംഗ് പറഞ്ഞു.

സൽമാനും ഭാര്യ ഖുഷ്നുമയും തമ്മിൽ വിവാഹിതരായിട്ട് 15 വർഷം കഴിഞ്ഞെന്നും അടുത്തിടെ ഇവർ തമ്മിൽ കുടുംബ തർക്കം രൂക്ഷമായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

വെള്ളിയാഴ്ച ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ഖുഷ്നുമ കാമുകനൊപ്പം ഒളിച്ചോടുകയുമായിരുന്നു.  സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് പറഞ്ഞു. 

BREAKING NEWS
"പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നത് അല്ലേ ഇയാളുടെ ഒരു വിദ്യ", ജയിലിൽ പോകാതിരിക്കാൻ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ബോധക്കേട് അഭിനയിച്ച് ആംബുലൻസിൽ കിടന്നുള്ള യാത്ര മറ്റൊരു വിദ്യ!!! ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടി മോങ്ങിയിട്ട് കാര്യമില്ല, പി ജയരാജനെതി...
11 Nov 2026
BREAKING NEWS
'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാൽ അതിനടിയിച്ച് ഒപ്പുവെക്കാൻ ഇരിക്കുന്ന ആളല്ല ഞാൻ... നവംബറിൽ വൻ വൈദ്യുതി പ്രതിസന്ധിയെന്ന് പറഞ്ഞ് ഫയലിൽ ഒപ്പിടീക്കാനുള്ള ഒരു സമ്മർദം ഉണ്ടായി, പിന്നീടുവന്ന ടീം ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട് നൽകി!! ഫയൽ പിടിച്ചുവെച്ചതല്ല, അത് പഠിക്കുകയായിരുന്നു'- മുഖ...
11 Nov 2026
BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026
BREAKING NEWS
പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു, മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു, ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ചെറിയ ബോധത്തില്‍ മനസിലായി, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിക്കാനാകുന്നില്ല, വാടക വീടു പോലും തരുന്നില്ല- കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത.
11 Nov 2026